Latest NewsNewsBusiness

സ്ഥിര നിക്ഷേപങ്ങൾക്ക് അധിക പലിശ, നിരക്കുകൾ വീണ്ടും പുതുക്കി ഐസിഐസിഐ ബാങ്ക്

പുതുക്കിയ നിരക്കുകൾ നവംബർ 3 മുതൽ പ്രാബല്യത്തിലായി

സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. 2 കോടി മുതൽ 5 കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ നവംബർ 3 മുതൽ പ്രാബല്യത്തിലായി.

ഒരാഴ്ച മുതൽ ഒരു മാസം വരെ സ്ഥിര കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശ നൽകും. ഒന്നര മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.7 ശതമാനമാണ് പലിശ. 2 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5 ശതമാനവും 3 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.25 ശതമാനവും പലിശ ലഭിക്കും. 3 മാസം മുതൽ 6 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനമാണ് പലിശ നിരക്ക്. 6 മാസം മുതൽ 9 മാസം വരെ കാലാവധി നിക്ഷേപങ്ങൾക്ക് 5.75 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read: പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ അഗ്രഹാരങ്ങള്‍ പൊളിച്ച് ഫ്‌ളൈഓവര്‍ പണിയാന്‍ സര്‍ക്കാര്‍ നീക്കം: വ്യാപക പ്രതിഷേധം

9 മാസം മുതൽ 1 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.00 ശതമാനം പലിശ ലഭിക്കുന്നതാണ്. ഒരു വർഷം മുതൽ 3 വർഷം വരെ കാലാവധിയുടെ നിക്ഷേപങ്ങൾക്ക് 6.5 ശതമാനവും, 3 വർഷം മുതൽ 10 വർഷം വരെ കാലാവധിയുടെ നിക്ഷേപങ്ങൾക്ക് 6.25 ശതമാനവുമാണ് പലിശ ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button