KeralaLatest NewsNews

കര്‍ണാടകയിലെ റെയില്‍വേ ട്രാക്കില്‍ ഡോക്‌ടറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അഞ്ചുപേര്‍ കസ്റ്റഡിയില്‍

കാസർഗോഡ്: ബദിയടുക്കയിലെ ദന്ത ഡോക്‌ടർ കൃഷ്ണമൂർത്തിയുടെ മരണത്തിൽ അഞ്ച് പേർ പോലീസ് കസ്റ്റഡിയിൽ. ഡോക്‌ടറെ ക്ലിനിക്കിലെത്തി ഭീഷണിപ്പെടുത്തിയവരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് കസ്റ്റഡിയിലെടുത്തത്.

ക്ലിനിക്കിലെത്തിയ യുവതിയോട്  അപമര്യാദയായി പെരുമാറിയതിൽ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിലുൾപ്പടെയുള്ളവർ ഡോക്ടറെ ഭീഷണിപ്പെടുത്തി കയ്യേറ്റം ചെയ്തത്. കസ്റ്റഡിയിലുള്ള അഞ്ചുപേരിൽ ഒരാൾ യുവതിയുടെ ബന്ധുവാണ്.

ഇന്നലെ വൈകീട്ടാണ്  കൃഷ്‌ണമൂർത്തിയുടെ മൃതദേഹം കുന്താപുരത്തെ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button