Latest NewsNewsBusiness

ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനം പോസിറ്റീവ് ട്രാക്കിലേക്ക്, ഉൽപ്പാദന സൂചികകൾ ഉയർന്നു

ഓഗസ്റ്റിൽ 1.4 ശതമാനം മാത്രമായിരുന്ന വൈദ്യുതോൽപ്പാദനം സെപ്തംബറിൽ 11.6 ശതമാനമായാണ് ഉയർന്നത്

കോവിഡ് പ്രതിസന്ധികൾ അകന്നതോടെ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പദാനം പോസിറ്റീവ് ട്രാക്കിലേക്ക് തിരിച്ചെത്തി. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബറിൽ ഉൽപ്പാദന സൂചികകളുടെ (ഐ.ഐ.പി) വളർച്ച പോസിറ്റീവ് 3.1 ശതമാനമായാണ് മെച്ചപ്പെട്ടത്. കഴിഞ്ഞ ഓഗസ്റ്റിൽ 18 മാസത്തെ താഴ്ചയായ നെഗറ്റീവ് 0.7 ശതമാനമായിരുന്നു ഉൽപ്പാദന സൂചികകളുടെ വളർച്ച. ഇത്തവണ നെഗറ്റീവ് വളർച്ചയിൽ നിന്നാണ് പോസിറ്റീവ് ട്രാക്കിലേക്ക് വ്യാവസായിക ഉൽപ്പാദനം തിരിച്ചെത്തിയത്.

സെപ്തംബറിൽ ഐ.ഐ.പി വളർച്ച 2.3 ശതമാനമാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, പ്രതീക്ഷയെ മറികടക്കുന്ന വളർച്ചയാണ് സെപ്തംബറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റിൽ 1.4 ശതമാനം മാത്രമായിരുന്ന വൈദ്യുതോൽപ്പാദനം സെപ്തംബറിൽ 11.6 ശതമാനമായാണ് ഉയർന്നത്. കൂടാതെ, ഖനന മേഖലയിലെ ഉൽപ്പാദനം നെഗറ്റീവ് 3.9 ശതമാനത്തിൽ നിന്ന് പോസിറ്റീവ് 4.6 ശതമാനത്തിലേക്കും മുന്നേറിയിട്ടുണ്ട്. മാനുഫാക്ചറിംഗ്, കാപ്പിറ്റൽ ഗുഡ്സ്, കൺസ്യൂമർ ഡ്യൂറബിൾസ്, കൺസ്യൂമർ നോൺ ഡ്യൂറബിൾസ് തുടങ്ങിയ മേഖലകളിൽ ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read: സകല ദുരിതങ്ങളും ശമിപ്പിക്കാന്‍ നവപാഷാണരൂപിയായ സുബ്രമണ്യ സ്വാമി ദര്‍ശനം

shortlink

Post Your Comments


Back to top button