Latest NewsNewsIndia

ഭീകരവാദത്തെ നേരിടാന്‍ കഴിയുംവിധം ഇന്ത്യ പുരോഗതി കൈവരിച്ചിട്ടുണ്ട്: തീവ്രവാദത്തിന് മതവുമായി ബന്ധമില്ലെന്ന് അമിത് ഷാ

ഡൽഹി: തീവ്രവാദത്തെ ഒരു മതവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും ഭീകരവാദത്തെ നേരിടാന്‍ നിയമപരമായും സാമ്പത്തികപരമായും ഇന്ത്യ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അക്രമം നടത്താനും, യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് അടുപ്പിക്കാനും ഫണ്ട് സ്വരൂപിക്കാനും തീവ്രവാദികള്‍ പുതിയ വഴികള്‍ കണ്ടെത്തുകയാണെന്നും തീവ്രവാദ ഭീഷണിയേക്കാള്‍ ഗുരുതര പ്രശ്‌നമാണ് തീവ്രവാദ ഫണ്ടിങ്ങെന്നും അദ്ദേഹം പറഞ്ഞു.

ലോക സമാധാനത്തിനും സുരക്ഷയ്ക്കും തീവ്രവാദം ഭീഷണിയാണെന്നും തീവ്രവാദത്തിന് ധനസഹായം നല്‍കുന്നത് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നു എന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുളള ഫണ്ടിങിനായി നടത്തുന്ന അന്താരാഷ്ട്ര യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല യാത്രയ്ക്കിടെ കാലിൽ മസിൽ കയറിയ തീർത്ഥാടകനെ പരിചരിച്ച് ദേവസ്വം മന്ത്രി: ചിത്രം വൈറൽ

‘ഭീകരവാദ ഭീഷണിയെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ ഗ്രൂപ്പുമായോ ബന്ധിപ്പിക്കാന്‍ പാടില്ല. ഭീകരവാദത്തെ നേരിടാന്‍ നിയമപരമായും സാമ്പത്തികപരമായും ഇന്ത്യ പുരോഗതി കൈവരിച്ചിട്ടുണ്ട്. ചില രാജ്യങ്ങള്‍ തീവ്രവാദികളെ സംരക്ഷിക്കുകയും അവര്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നു. ഭീകരതയ്‌ക്കെതിരായി പോരാടാനുള്ള ഇന്ത്യയുടെ കൂട്ടായ പ്രവര്‍ത്തനത്തെ തുരങ്കം വയ്ക്കാനും തടസപ്പെടുത്താനും ശ്രമിക്കുന്ന രാജ്യങ്ങളുണ്ട്. ഒരു തീവ്രവാദിയെ സംരക്ഷിക്കുന്നത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. അത് തടയുക എന്നത് ഞങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമായിരിക്കും,’ അമിത് ഷാ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button