Latest NewsNewsTechnology

യുപിഐ ഉപയോഗിച്ചുള്ള പണമിടപാടുകൾക്ക് പരിധി ഏർപ്പെടുത്താൻ സാധ്യത, വിശദവിവരങ്ങൾ ഇങ്ങനെ

ഡിസംബർ 31 മുതൽ ഇടപാടുകൾ പരിമിതപ്പെടുത്താനാണ് സാധ്യത

രാജ്യത്ത് യുപിഐ പേയ്മെന്റ് ആപ്ലിക്കേഷൻ മുഖാന്തരമുള്ള ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്താൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, യുപിഐ മുഖാന്തരമുള്ള ഇടപാടുകളുടെ പരിധി 30 ശതമാനമാക്കി പരിമിതപ്പെടുത്താനുള്ള വിഷയത്തിൽ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) റിസർവ് ബാങ്കും ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ 31 മുതൽ ഇടപാടുകൾ പരിമിതപ്പെടുത്താനാണ് സാധ്യത.

നവംബർ മാസം അവസാനത്തോടെ യുപിഐ പേയ്മെന്റുകൾക്ക് പരിധി ഏർപ്പെടുന്നതുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനം എൻപിസിഐ എടുക്കും. 2020-ലാണ് എൻപിസിഐ മൂന്നാം കക്ഷി ആപ്ലിക്കേഷൻ ദാതാവിന് യുപിഐയിൽ കൈകാര്യം ചെയ്യുന്ന ഇടപാടുകളുടെ അളവിന്റെ പരിധി 30 ശതമാനമായിരിക്കുമെന്ന നിർദ്ദേശം പുറപ്പെടുവിച്ചത്. നിലവിൽ, ഉപഭോക്താക്കൾക്ക് ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പരിധിയില്ലാതെ ഇടപാടുകൾ നടത്താൻ സാധിക്കും. ഈ സൗകര്യത്തിനാണ് പരിധി ഏർപ്പെടുത്തുന്നത്.

Also Read: പ്രായം കുറവ് തോന്നിക്കാന്‍ തൈര് ഉപയോഗിച്ച് ടിപ്‌സുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button