Latest NewsUAENewsInternationalGulf

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ആരംഭിക്കും: വിശദാംശങ്ങൾ അറിയാം

ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തെട്ടാമത് സീസൺ ഡിസംബർ 15 മുതൽ ആരംഭിക്കും. 2023 ജനുവരി 29 വരെയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്നത്. വിനോദം, കച്ചേരികൾ, ഫാഷൻ എക്‌സ്‌ക്ലൂസീവ്, ഷോപ്പിംഗ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, റാഫിളുകൾ തുടങ്ങിയ പരിപാടികൾ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഉണ്ടാകും.

Read Also: ക്രിസ്മസ് നാട്ടിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത: പ്രത്യേക നിരക്കുമായി എയർ ഇന്ത്യ

ഷോപ്പിങ്ങിന്റെയും, വിനോദത്തിന്റെയും, കലാവിരുന്നുകളുടെയും, രുചിവിസ്മയങ്ങളുടെയും മാസ്മരിക ലോകം തീർക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് സിഇഒ അഹ്മദ് അൽ ഖാജ വ്യക്തമാക്കി.

ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്മെന്റാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കലാവിരുന്നുകളും രുചിവിസ്മയങ്ങളുമാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മറ്റ് ആകർഷണങ്ങൾ. ചില്ലറവിൽപന മേഖലയിൽ ഇളവുകളും, ഉപഭോക്താക്കൾക്കായി ആനുകൂല്യങ്ങളും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഒരുക്കും. കുടുംബാംഗങ്ങൾക്ക് ഷോപ്പിംഗിനൊപ്പം അവിസ്മരണീയമായ ഉല്ലാസ മുഹൂർത്തങ്ങളും ഷോപ്പിംഗ് ഫെസ്റ്റിവൽ ഒരുക്കും.

Read Also: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവുമായി ഓയോ, വാർഷിക വളർച്ചയിൽ വൻ മുന്നേറ്റം

shortlink

Related Articles

Post Your Comments

Related Articles


Back to top button