IdukkiKeralaNattuvarthaLatest NewsNews

കളിക്കുന്നതിനിടെ ഷോക്കടിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കൊച്ചു തോവാള പാറയിൽ ജയന്‍റെ മകൻ അഭിനന്ദ് ആണ് മരിച്ചത്

ഇടുക്കി: ബന്ധുവീട്ടിൽ വെച്ച് കളിക്കുന്നതിനിടെ 11 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. കൊച്ചു തോവാള പാറയിൽ ജയന്‍റെ മകൻ അഭിനന്ദ് ആണ് മരിച്ചത്.

Read Also : ഗർഭിണിയെ ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവം: വീഴ്ചയിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് വി ഡി സതീശൻ

ബന്ധുവിന്‍റെ വീടിന്‍റെ രണ്ടാം നിലയിൽ കളിക്കുന്നതിനിടെ സർവീസ് വയറിൽ നിന്നാണ് അഭിനന്ദിന് ഷോക്കറ്റത്. കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിക്കുകയായിരുന്നു.

കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും. കൊച്ചുതോവള യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അഭിനന്ദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button