Latest NewsNewsUKInternational

യുകെയിൽ ദുരൂഹ സാഹചര്യത്തിൽ മലയാളി നഴ്‌സും കുട്ടികളും കൊല്ലപ്പെട്ടു: ഭർത്താവ് കസ്റ്റഡിയിൽ

ലണ്ടൻ: ബ്രിട്ടണിലെ കെറ്ററിംങ്ങിൽ മലയാളി നഴ്‌സും കുട്ടികളും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. വൈക്കം സ്വദേശിനി അഞ്ജുവും മക്കളായ ആറുവയസുകാരി ജാൻവിയും നാലു വയസുള്ള ജീവയുമാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ജുവിന്റെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. കണ്ണൂർ പടിയൂർ കൊമ്പൻപാറ സ്വദേശി സാജുവാണ് കസ്റ്റഡിയിലുള്ളത്.

Read Also: രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് സ്റ്റാർട്ടപ്പുകൾ, ഏറ്റവും പുതിയ കണക്കുകൾ അറിയാം

ഒരു വർഷം മുൻപാണ് അഞ്ജുവും കുടുംബവും യുകെയിലെത്തിയത്. പ്രശ്‌നങ്ങൾ ഉള്ളതായി മകൾ പറഞ്ഞിരുന്നില്ലെന്നാണ് അഞ്ജുവിന്റെ പിതാവ് അശോകൻ വ്യക്തമാക്കുന്നത്. സാജു ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെട്ടിരുന്നുവെന്ന് അശോകൻ വെളിപ്പെടുത്തി.

Read Also: കള്ളനും ഭഗവതിയും: ബിജു നാരായണൻ ആലപിച്ച ‘കരോൾ പാട്ട്’ ടൊവിനോ തോമസ് റിലീസ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button