Latest NewsNewsTechnology

സ്കൈപ്പ് വീഡിയോ കോളിൽ ഇനി ശബ്ദം തൽസമയം വിവർത്തനം ചെയ്യാം, പുതിയ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയൂ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജിയുടെ സഹായത്തോടെയാണ് കോളുകൾ വിവർത്തനം ചെയ്യാൻ സാധിക്കുക

പ്രമുഖ വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ സ്കൈപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ടെക് ഭീമനായ മൈക്രോസോഫ്റ്റ്. ഇത്തവണ സ്കൈപ്പിലൂടെ വീഡിയോ കോളിൽ സംസാരിക്കുന്ന വ്യക്തിയുടെ ശബ്ദം തത്സമയം വിവർത്തനം ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ, വിവർത്തനം ചെയ്ത ശബ്ദം യഥാർത്ഥ സ്പീക്കറിന്റേത് സമാനമാകാൻ സാധ്യതയുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജിയുടെ സഹായത്തോടെയാണ് കോളുകൾ വിവർത്തനം ചെയ്യാൻ സാധിക്കുക. ആദ്യ ഘട്ടത്തിൽ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ, ചൈനീസ് തുടങ്ങിയ ഭാഷകളിലാണ് വിവർത്തനം സാധ്യമാകുക. വൈകാതെ തന്നെ മറ്റു ഭാഷകളിലേക്കും വിവർത്തനം ചെയ്യാൻ കഴിയുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

Also Read: ആര്‍ത്തവം മുടങ്ങുന്നതിന്റെ കാരണമറിയാം

പ്രധാനമായും അന്താരാഷ്ട്ര കോൺഫറൻസുകളിലും, മറ്റും പങ്കെടുക്കുന്ന വ്യക്തികൾക്കാണ് പുതിയ ഫീച്ചർ ഏറെ ഗുണം ചെയ്യുക. സ്വന്തം ഭാഷയിൽ സംസാരിക്കാനുള്ള അവസരം ലഭിക്കുന്നതിനോടൊപ്പം, തൽസമയ വിവർത്തനവും നടക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button