Latest NewsNewsInternational

പറക്കുമ്പോൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റുന്നു, ബിക്കിനി ധരിച്ചും ഹിജാബും ധരിച്ചും എയർ ഹോസ്റ്റസുമാർ: വിചിത്രമായ എയർലൈനുകൾ

കർശനമായ സുരക്ഷാ പരിശോധന, മണിക്കൂറുകളോളം നീണ്ട വിരസമായ യാത്ര തുടങ്ങി സാധാരണയായുള്ള വിമാനയാത്രകൾ എല്ലാം തന്നെ ഒന്നിനൊന്നോട് സാദൃശ്യപ്പെടുത്താവുന്നതാണ്. എന്നാൽ, ആകാശയാത്ര വ്യത്യസ്തമാക്കാൻ ചില എയർലൈൻ കമ്പനികൾ ചില പ്രത്യേക വഴികൾ കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാർ ആശ്ചര്യപ്പെടുന്ന സവിശേഷമായ ചില എയർലൈനുകളെക്കുറിച്ച് മനസിലാക്കാം.

ജർമ്മൻ നഗ്ന എയർലൈൻ സർവ്വീസ്

ജർമ്മൻ നഗരമായ എർഫർട്ടിൽ നിന്ന് ചില പ്രശസ്തമായ ബാൾട്ടിക് കടൽ റിസോർട്ടുകളിലേക്ക് വസ്ത്രങ്ങൾ ധരിക്കാതെ യാത്രക്കാർക്ക് പറക്കാൻ അനുവദിക്കുന്ന വിചിത്രമായ ആശയം ഒരു ജർമ്മൻ എയർലൈൻ കമ്പനി കൊണ്ടുവന്നു. 2008ൽ ആരംഭിച്ച ഈ സർവ്വീസിൽ ബോർഡിംഗ് സമയത്തും വിമാനം ഇറങ്ങുന്ന സമയത്തും യാത്രക്കാർ വസ്ത്രം ധരിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ വിമാനത്തിൽ കയറുമ്പോൾ മുതൽ യാത്രയിലുടനീളം പൂർണ്ണ നഗ്നരായിരിക്കാൻ യാത്രക്കാരെ അനുവദിക്കുകയും ചെയ്യും.

വിയറ്റ്‌ജെറ്റ് ഏവിയേഷൻ

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 84 കേസുകൾ

മറ്റൊരു വിവാദ എയർലൈൻ കമ്പനിയായ വിയറ്റ്‌ജെറ്റ് ഏവിയേഷൻ ബിക്കിനി ധരിച്ച സ്ത്രീകളെ ഫ്ലൈറ്റ് അറ്റൻഡന്റായി കൊണ്ടുവന്നാണ് യാത്രക്കാരുടെ വിരസത അകറ്റിയത്. വിയറ്റ്‌ജെറ്റ് ഏവിയേഷന്റെ സിഇഒ എൻഗുയെൻ തി ഫുവോങ് താവോ ആണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്.

എയർ മാൾട്ട

ഈഎയർലൈൻ കമ്പനി അതിന്റെ ഉപഭോക്താവിന് കോംപ്ലിമെന്ററിയായി കഴുത്ത്, തല, കാൽ മസാജ് എന്നിവ ഉൾപ്പെടുന്ന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ അവർക്ക് സ്പാ വൗച്ചറുകളും സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും നൽകുന്നു.

റയാനി എയർലൈൻ

2015ൽ മലേഷ്യയിൽ സർവ്വീസ് ആരംഭിച്ച റയാനി എയർലൈൻസിന് അടുത്ത വർഷം തന്നെ വിലക്കേർപ്പെടുത്തി. എല്ലാ വനിതാ ഫ്ലൈറ്റ് അറ്റൻഡന്റുമാരും ഹിജാബ് ധരിക്കണമെന്ന കർശനമായ വ്യവസ്ഥയാണ് ഈ എയർലൈൻ പിന്തുടരുന്നത്. പ്രാർത്ഥനയ്ക്ക് ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തിൽ കടത്തിവിട്ടിരുന്നുള്ളൂ. മദ്യപാനം നിരോധിച്ചു, ഹലാൽ മാംസം മാത്രമേ യാത്രക്കാർക്ക് വിളമ്പിയിരുന്നുള്ളൂ. ഇസ്ലാമിക നിയമങ്ങൾ അനുസരിച്ചാണ് വിമാനവും പറന്നുയർന്നത്.

ഉപഗ്രഹ സർവ്വേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശം മാത്രം: വിശദീകരണവുമായി മുഖ്യമന്ത്രി

ഇവാ എയർ ഹലോ കിറ്റി എയർലൈൻ

ജാപ്പനീസ് ഡിസൈനർ യുകോ ഷിമിസു സൃഷ്ടിച്ച ജനപ്രിയ കാർട്ടൂൺ ഹലോ കിറ്റിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ എയർലൈൻ സേവനം. ജപ്പാനിലെ ഹലോ കിറ്റി നിർമ്മാതാക്കൾ ഈ തായ്‌വാനീസ് എയർലൈന് ആശയത്തിന് അംഗീകാരം നൽകി. ഹലോ കിറ്റി കാർട്ടൂൺ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത മുഴുവൻ വിമാനത്തിനും പുറമെ, തലയിണകൾ, നാപ്കിനുകൾ, സീറ്റുകൾ എന്നിവയുൾപ്പെടെ വിമാനത്തിനുള്ളിൽ കാണപ്പെടുന്ന സൗകര്യങ്ങളെല്ലാം ഹലോ കിറ്റിയുടെ രൂപത്തിലുള്ളതാണ്.

shortlink

Post Your Comments


Back to top button