Latest NewsNewsBusiness

ട്രെയിൻ യാത്രയിൽ ആനുകൂല്യങ്ങൾ നേടാം, ‘എച്ച്ഡിഎഫ്സി ബാങ്ക് റുപേ ഐആർസിടിസി ക്രെഡിറ്റ് കാർഡിനെ’ കുറിച്ച് കൂടുതൽ അറിയൂ

കാർഡ് ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളിൽ ചിലവഴിച്ചാൽ കാർഡ് ഉടമയ്ക്ക് 500 രൂപയുടെ ആമസോൺ വൗച്ചറാണ് ലഭിക്കുന്നത്

ട്രെയിനിൽ യാത്ര ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. പലപ്പോഴും ട്രെയിൻ യാത്രയ്ക്ക് ചിലവുകൾ വർദ്ധിക്കാറുണ്ടെങ്കിലും, അവയ്ക്ക് പരിഹാരവുമായാണ് ഐആർസിടിസി എത്തിയിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച്  ‘എച്ച്ഡിഎഫ്സി ബാങ്ക് റുപേ ഐആർസിടിസി ക്രെഡിറ്റ് കാർഡ്’ ആണ് പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.

ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഐആർസിടിസിയുടെ ആപ്പ്, വെബ്സൈറ്റ് എന്നിവ മുഖാന്തരം 100 രൂപ വിലയുള്ള ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 5 റിവാർഡ് പോയിന്റുകൾ ലഭിക്കുന്നതാണ്. കൂടാതെ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പ്രത്യേക ഇടപാട് ചാർജുകളും ഈടാക്കുകയില്ല.

Also Read: കുട്ടികളുടെ നിലവളി കേട്ട് ഓടിയെത്തിയവർ കണ്ടത് തൂങ്ങി നിൽക്കുന്ന ആശയെ: നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു

കാർഡ് ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളിൽ ചിലവഴിച്ചാൽ കാർഡ് ഉടമയ്ക്ക് 500 രൂപയുടെ ആമസോൺ വൗച്ചറാണ് ലഭിക്കുന്നത്. സ്വാഗതാർഹം എന്ന നിലയിലാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരു വർഷത്തിനുള്ളിൽ 4 കോംപ്ലിമെന്ററി റെയിൽവേ ലോഞ്ചുകളാണ് ആക്സസ് ചെയ്യാൻ കഴിയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button