MollywoodLatest NewsCinemaNews

പൃഥ്വിരാജിന്റെ ഗോൾഡ് ഒടിടി റിലീസിനൊരുങ്ങുന്നു: തീയതി പ്രഖ്യാപിച്ചു

പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജ്, നയന്‍താര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് നെഗറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. എന്നാൽ, ചിത്രം ഇഷ്ടപ്പെട്ട ഒരു വിഭാഗം ചലച്ചിത്ര പ്രേമികളും ഉണ്ടായിരുന്നു. ഇപ്പോഴിതാ, ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

ഡിസംബര്‍ 29ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയ വൻ താരനിര ചിത്രത്തില്‍ അഭിനയിക്കുന്നു.

Read Also:- ‘നാട്ടിലെ പെരുങ്കള്ളൻ സാന്റാക്ലോസിന്റെ മുഖംമൂടിയിട്ട് കരോൾ പാർട്ടി നടത്തുന്നു’:രാഹുൽ ഗാന്ധിയെ പരിഹസിച്ച് സന്ദീപ് വാര്യർ

ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. മാജിക് ഫ്രെയിംസാണ് വിതരണം. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button