Latest NewsUAENewsInternationalGulf

നമ്പർ പ്ലേറ്റ് മറച്ച വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി പോലീസ്

അബുദാബി: നമ്പർ പ്ലേറ്റ് മറച്ച വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. നമ്പർ പ്ലേറ്റ് മറച്ചുവെച്ചുകൊണ്ട് വാഹനമോടിക്കരുതെന്ന് അബുദാബി പോലീസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. സൈക്കിളുകളോ നമ്പർ പ്ലേറ്റ് ഡിറ്റക്ഷൻ തടയുന്ന മറ്റ് വസ്തുക്കളോ കയറ്റുന്നത് ഒഴിവാക്കാൻ വാഹനമോടിക്കുന്നവരോട് അബുദാബി പോലീസ് അഭ്യർത്ഥിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

Read Also: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിൽ മെഴുകുതിരി കത്തിച്ചുവച്ച് പ്രാർത്ഥന: സുരക്ഷാവീഴ്ചയെന്ന് ആരോപണം

നമ്പർ പ്ലേറ്റ് മറച്ച് വാഹനമോടിക്കുന്നർക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് ഫെഡറൽ ട്രാഫിക് നിയമത്തിലെ സെക്ഷൻ 27 ‘ബി’ വ്യക്തമാക്കുന്നു. നിയമ ലംഘകർക്ക് കർശന നിയമ നടപടിയും നേരിടേണ്ടി വരും.

അതേസമയം, സൈക്കിൾ റാക്ക് ഘടിപ്പിച്ച വാഹനങ്ങൾക്ക് അബുദാബിയിൽ ഒരു നമ്പർ പ്ലേറ്റ് കൂടി ഘടിപ്പിക്കണമെന്ന് നേരത്തെ അബുദാബി പോലീസ് നിർദ്ദേശിച്ചിരുന്നു. വാഹനങ്ങളുടെ പിന്നിൽ സൈക്കിളുകൾ കൂടി വെയ്ക്കുമ്പോൾ നമ്പർ പ്ലേറ്റുകൾ മറയുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. നമ്പർ പ്ലേറ്റുകൾ മറയ്ക്കുന്നത് ഗതാഗത നിയമലംഘനത്തിന്റെ പരിധിയിൽ വരുമെന്നാണ് അബുദാബി പോലീസ് അറിയിച്ചിരുന്നത്.

Read Also: പി.എഫ്.ഐയുടെ സാമ്പത്തിക ഉറവിടം ഗൾഫ്: റിയൽ എസ്റ്റേറ്റും പബും നടത്തി പണം നാട്ടിലേക്കയയ്ക്കുന്നുവെന്ന് എൻ.ഐ.എ

shortlink

Related Articles

Post Your Comments

Related Articles


Back to top button