Latest NewsUAENewsInternationalGulf

യുഎഇ വിമാന സർവ്വീസുകൾ: അടുത്ത ആഴ്ച ഏറ്റവും തിരക്കേറിയ അവധി ദിവസങ്ങൾ വ്യക്തമാക്കി ദുബായ് എയർപോർട്ട്

ദുബായ്: അടുത്ത ആഴ്ച ഏറ്റവും തിരക്കേറിയ അവധി ദിവസങ്ങൾ വ്യക്തമാക്കി ദുബായ് എയർപോർട്ട്. ജനുവരി രണ്ട് ആയിരിക്കും ഏറ്റവും തിരക്കേറിയ ദിവസമെന്നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ വ്യക്തമാക്കുന്നത്. ഡിസംബർ 27 മുതൽ ജനുവരി മൂന്ന് വരെ ഏകദേശം രണ്ട് ദശലക്ഷം യാത്രക്കാർ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് വഴി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിൽ മെഴുകുതിരി കത്തിച്ചുവച്ച് പ്രാർത്ഥന: സുരക്ഷാവീഴ്ചയെന്ന് ആരോപണം

തിരക്കുള്ള ദിവസങ്ങളിൽ യാത്രക്കാർ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങളും ദുബായ് വിമാനത്താവളം പുറപ്പെടുവിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക്, 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് പാസ്പോർട്ട് നിയന്ത്രണ പ്രക്രിയ വേഗത്തിലാക്കാൻ സ്മാർട്ട് ഗേറ്റ്‌സ് ഉപയോഗിക്കാം.

ടെർമിനൽ 3-ൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് സെൽഫ് സർവീസ് ചെക്ക്-ഇൻ സൗകര്യങ്ങൾ ഉപയോഗിക്കാം. യാത്രക്കാർ വീട്ടിലിരുന്ന് ലഗേജുകൾ തൂക്കിനോക്കുകയും രേഖകൾ മുൻകൂട്ടി പരിശോധിക്കുകയും വേണം. ഇത് വിമാനത്താവളത്തിനുള്ളിൽ നിങ്ങളുടെ സമയം ലാഭിക്കാൻ സഹായിക്കും. വിമാനത്താവളത്തിലേക്കും തിരിച്ചും ദുബായ് മെട്രോ ഉപയോഗിക്കുക.

Read Also: കേരളത്തിലെ വലിയൊരു അധോലോക സംഘമായി സിപിഎം മാറി, ഇതിന്റെ തെളിവാണ് ഇ.പി ജയരാജന് എതിരെയുള്ള അഴിമതി ആരോപണം: കെ സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button