കൊച്ചി: വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച സംഭവത്തിൽ വിശദീകരണവുമായി നടൻ ഷൈൻ ടോം ചാക്കോ. കോക്പിറ്റിൽ കയറിയത് പൈലറ്റുമാർ വിമാനം കൃത്യമായി ഓടിക്കുന്നുണ്ടോയെന്ന് അറിയാനാണെന്ന് ഷൈൻ പറഞ്ഞു. പൈലറ്റ് വിമാനം പൊന്തിക്കുന്നുണ്ടോ എന്ന സംശയം തീർക്കാൻ വേണ്ടിയാണ് താൻ അകത്ത് കയറിയതെന്നും പറഞ്ഞു.
‘കോക്പിറ്റ് എന്ന് പറഞ്ഞാല്‍ എന്താണ് സംഭവമെന്ന് നോക്കാനാണ് ഞാന്‍ പോയത്. നമ്മളെ ഒരു മൂലയിലൂടെ കയറ്റി ഒരു സീറ്റിലിരുത്തുന്നു, ഇത് പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് എനിക്ക് വലിയ ഉറപ്പില്ല. കാരണം ഇത്രയും വലുപ്പമുള്ള സാധനമാണ് അവര്‍ പൊക്കുന്നത്. കോക്പിറ്റ് എന്ന് പറയുമ്പോള്‍ ‘കോര്‍പിറ്റ്’ എന്നാണ് ഞാന്‍ കേള്‍ക്കുന്നത്.
അവരോട് കോക്പിറ്റ് കാണിച്ച് തരുമോയെന്ന് ചോദിച്ചാല്‍ അവര്‍ കാണിച്ച് തരും. പക്ഷെ അതിന് റിക്വസ്റ്റ് ചെയ്യാന്‍ അവരെ ആരേയും കണ്ടില്ല. ഞാന്‍ അവരെ കാണാനായാണ് അതിനുള്ളിലേക്ക് പോയത്. അവര്‍ ഏത് സമയവും അതിനുളള്ളിലാണ്. അതുകൊണ്ട് അങ്ങോട്ട് ചെന്നല്ലാതെ കാണാന്‍ കഴിയില്ല. ഫ്‌ളൈറ്റ് ഓടിക്കാനൊന്നും തനിക്ക് അപ്പോള്‍ തോന്നിയില്ല. അവര്‍ എങ്ങനെയാണ് അത് ഓടിക്കുന്നത് എന്ന് ചെക്ക് ചെയ്യാനാണ് ഞാൻ പോയി നോക്കിയത്. അവിടെ ഒരു എയര്‍ഹോസ്റ്റസും ഇല്ലായിരുന്നു. അത് കണ്ടപ്പോൾ എനിക്ക് ആകെ ദേഷ്യം വന്നു’, കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ ഷൈൻ പറഞ്ഞു.
ഡിസംബർ പത്തിനാണ് ദുബായിൽ നിന്ന് കൊച്ചിയിലെക്ക് യാത്ര തിരിക്കാനിരുന്ന എയർ ഇന്ത്യ ഫ്ളൈറ്റിൽ നിന്ന് ഷൈൻ ടോം ചാക്കോയെ ഇറക്കി വിട്ടത്. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധികൃതര്‍ നടനെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്ന് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥർ നടനെ ചോദ്യം ചെയ്യുകയും അടുത്ത ദിവസം മറ്റൊരു ഫ്ളൈറ്റിൽ കൊച്ചിയിൽ എത്തുകയും ചെയ്തിരുന്നു.
Post Your Comments