PathanamthittaLatest NewsKeralaNattuvarthaNews

മല്ലപ്പള്ളിയിൽ മാമോദിസാ ചടങ്ങിനിടെ ഭക്ഷ്യവിഷബാധ : നിരവധി പേർ ആശുപത്രിയിൽ, ഒരാളുടെ നില ഗുരുതരം

മല്ലപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു മാമോദിസ ചടങ്ങ്

പത്തനംതിട്ട: പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.

മല്ലപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു മാമോദിസ ചടങ്ങ്. മാമോദിസ ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധ ഏറ്റതെന്നാണ് നി​ഗമനം.

Read Also : കാബൂളിലെ സൈനിക വിമാനത്താവളത്തിന് സമീപം സ്‌ഫോടനം: നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ചെങ്ങന്നൂരിൽ നിന്നുള്ള കേറ്ററിംഗ് സ്ഥാപനമാണ് ഭക്ഷ്യസാധനങ്ങൾ എത്തിച്ചത്. ഓവൻ ഫ്രഷ് കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നാണ് ഭക്ഷണം എത്തിച്ചത്. എന്നാൽ, അതേ ദിവസം മറ്റു സ്ഥലങ്ങളിൽ കൊടുത്ത ഭക്ഷണത്തെ കുറിച്ച് പരാതികൾ ഇല്ലെന്നാണ് കാറ്ററിംഗ് സ്ഥാപനത്തിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button