Latest NewsNewsTechnology

പുതുവത്സര രാവിൽ കനത്ത ഓൺലൈൻ ട്രാഫിക്, യുപിഐ അധിഷ്ഠിത പേയ്മെന്റ് ആപ്പുകൾ നിശ്ചലമായി

ഏകദേശം 53 ശതമാനത്തോളം ആളുകൾക്കാണ് യുപിഎ ഇടപാടുകൾക്ക് തടസം നേരിട്ടത്

പുതുവത്സര രാവിൽ ഓൺലൈൻ ട്രാഫിക് രൂപപ്പെട്ടതോടെ, യുപിഐ അധിഷ്ഠിത പേയ്മെന്റ് ആപ്പുകൾ തൽക്കാലികമായി പണിമുടക്കി. യുപിഐ ആപ്പുകൾ നിശ്ചലമായതോടെ, ആയിരക്കണക്കിന് കച്ചവടക്കാരും ഉപഭോക്താക്കളുമാണ് പ്രതിസന്ധിയിലായത്. പ്രമുഖ യുപിഐ സേവന ദാതാക്കളായ ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയവ മുഖാന്തരം നടക്കുന്ന ഇടപാടുകൾക്കാണ് തടസം നേരിട്ടത്.

ഓൺലൈൻ പ്രശ്നങ്ങൾ നിരീക്ഷിക്കുന്ന പ്രമുഖ വെബ്സൈറ്റായ downdetector.com പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 53 ശതമാനത്തോളം ആളുകൾക്കാണ് യുപിഎ ഇടപാടുകൾക്ക് തടസം നേരിട്ടത്. ഇവയിൽ 37 ശതമാനം ആളുകൾ ഇതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഉപഭോക്താക്കൾ നേരിട്ട പ്രശ്നം യുപിഐ ആപ്പുകൾ പരിഹരിച്ചത്. തത്സമയം പണം കൈമാറാൻ സാധിക്കുന്ന സംവിധാനമായതിനാൽ നിരവധി ആളുകളാണ് യുപിഐയുടെ സേവനം പ്രയോജനപ്പെടുത്തുന്നത്.

Also Read: നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തു : യുവാവ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button