രാജ്യത്ത് ഗോതമ്പ് കയറ്റുമതി രംഗം കുതിക്കുന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ ഗോതമ്പ് കയറ്റുമതി 29.29 ശതമാനമാണ് ഉയർന്നത്. ഇതോടെ, ഗോതമ്പ് കയറ്റുമതി 1.50 ബില്യൺ ഡോളറിലെത്തി. 2022 മെയ് മാസം മുതൽ രാജ്യത്ത് ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ചില രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റാൻ ഗോതമ്പ് കയറ്റുമതി പുനരാരംഭിച്ചിരുന്നു.
2021 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ 1,166 മില്യൺ ഡോളർ ഗോതമ്പ് മാത്രമാണ് കയറ്റുമതി ചെയ്തത്. അതേസമയം, 2022 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ കയറ്റുമതി 1,508 മില്യൺ ഡോളറായാണ് ഉയർന്നത്. കൂടാതെ, കാർഷിക, സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ 8 മാസത്തിനുള്ളിൽ 16 ശതമാനമാണ് ഉയർന്നത്. ഇതോടെ, മൊത്തം കയറ്റുമതി 17.43 ബില്യൺ ഡോളറായി.
Also Read: മയക്കുമരുന്നുമായി വയോധികൻ പിടിയിൽ : പിടിച്ചെടുത്തത് എം.ഡി.എം.എയുടെ വൻശേഖരം
Post Your Comments