KeralaLatest NewsNews

സംസ്ഥാന സ്കൂൾ കലോത്സവം; ആദ്യ ദിനം 232 പോയിന്‍റുമായി കണ്ണൂര്‍ ഒന്നാമത്, രണ്ടാം സ്ഥാനത്ത് കോഴിക്കോട് 

കോഴിക്കോട്: 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യ ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 232 പോയിന്‍റുമായി കണ്ണൂര്‍ ഒന്നാമതെത്തി. ആതിഥേയരായ കോഴിക്കോടാണ് രണ്ടാമത് 226 പോയിന്‍റുമായി ആണ് കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തിയത്. 221 പോയിന്‍റുകളുമായി കൊല്ലം, പാലക്കാട് ജില്ലകളാണ് മൂന്നാം സ്ഥാനത്ത്. 220 പോയിൻ്റുള്ള തൃശൂർ നാലാം സ്ഥാനത്താണ്. 60 ഇനങ്ങളാണ് ഇതുവരെ പൂർത്തിയായത്.

ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 ഇനങ്ങളില്‍ 21 എണ്ണമാണ് പൂര്‍ത്തിയായത്.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 29, ഹൈസ്‌കൂള്‍ അറബിക് – 19ല്‍ ആറ്, ഹൈസ്‌കൂള്‍ സംസ്‌കൃതം – 19ല്‍ നാല് എന്നിങ്ങനെയാണ് പൂര്‍ത്തിയായ ഇനങ്ങൾ. രണ്ടാം ദിനമായ ഇന്ന് ഒപ്പന, ദഫ്മുട്ട്, ഭരതനാട്യം, നാടകം, ഹൈസ്കൂൾ വിഭാഗം മിമിക്രി, ലളിത ഗാനം എന്നിങ്ങനെ 59 മത്സരങ്ങൾ ഇന്ന് അരങ്ങേറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button