CinemaLatest NewsBollywoodNews

സംവിധായകനായി തിളങ്ങി റിതേഷ് ദേശ്‍മുഖ്: ‘വേദ്’ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

ബോളിവുഡ് നടൻ റിതേഷ് ദേശ്‍മുഖ് ആദ്യമായി സംവിധാനം ചെയ്ത ‘വേദ്’ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നു. റിതേഷ് ദേശ്‍മുഖ് തന്നെയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് ‘വേദ് എന്ന ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. റിതേഷ് ദേശ്‍മുഖ് ചിത്രം 18.22 കോടി രൂപയാണ് ഇതുവരെ നേടിയതെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.

റിലീസ് ദിനമായ വെള്ളിയാഴ്ച 2.25 കോടി നേടിയപ്പോൾ ശനിയാഴ്ച 3.25 കോടിയും ഞായറാഴ്ച 4.50 കോടിയും നേടി. കൂടാതെ, തിങ്കള്‍ 3.02 കോടി, ചൊവ്വ 2.65 കോടി, ബുധൻ 2.55 കോടിഎന്നിങ്ങനെ നേടി ‘വേദ്’ മികച്ച പ്രതികരണവുമായി മുന്നേറുന്നു. റിതേഷ് ദേശ്‍മുഖിന്റെ ഭാര്യയും ഇന്ത്യൻ സിനിമയിലെ ഒട്ടേറെ ഹിറ്റുകളില്‍ കേന്ദ്ര കഥാപാത്രവുമായ ജനീലിയ ആണ് ‘വേദി’ലെ നായിക.

ഭുഷൻകുമാര്‍ ജെയ്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ചന്ദ്രൻ അറോറയാണ് ചിത്രസംയോജനം. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് വേദ്. ജനീലിയ ഡിക്രൂസയാണ് ചിത്രത്തിന്റെ നിര്‍മാണം. മുംബൈ ഫിലിം കമ്പനിയുടെ ബാനറിലാണ് നിര്‍മാണം.

Read Also:- വയനാട്ടില്‍ വൻ മയക്കുമരുന്ന് വേട്ട : എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ

അജയ്- അതുല്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റിഷികേശ് തുരൈ, സന്തീപ പാട്ടില്‍ എന്നിവര്‍ക്കൊപ്പം റിതേഷ് ദേശ്‍മുഖും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ജിയ ശങ്കര്‍, അശോക് സറഫ്, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ്.

shortlink

Related Articles

Post Your Comments


Back to top button