കോഴിക്കോട്: കലോത്സവത്തിന്റെ കലവറയിലേക്ക് ഇനി താൻ പാചകത്തിനില്ലെന്ന് വ്യക്തമാക്കിയ പഴയിടം മോഹനൻ നമ്പൂതിരിക്ക് അഭിവാദ്യങ്ങളുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. പന്നികളോട് മല്പിടിത്തത്തിനില്ല എന്ന ജോർജ് ബെർണാഡ് ഷോ വാക്യം പൂർണ്ണമായി ഉൾക്കൊണ്ട് ജോലി അവസാനിപ്പിക്കാൻ തീരുമാനിച്ച പഴയിടത്തിന് അഭിവാദ്യങ്ങൾ നേരുകയാണ് ശ്രീജിത്ത്.
”പന്നികളോട് മല്പിടിത്തത്തിനില്ല’ എന്ന ജോർജ് ബെർണാഡ് ഷോ വാക്യം പൂർണ്ണമായി ഉൾക്കൊണ്ട്, പതിനാറ് വർഷമായി പരാതിരഹിതം വിദ്യാർത്ഥികൾക്ക് ഭക്ഷണം തയ്യാറാക്കി വിളമ്പിയ ജോലി അവസാനിപ്പിക്കാൻ തീരുമാനിച്ച പഴയിടത്തിന് അഭിവാദ്യങ്ങൾ. കള്ളം പറഞ്ഞ് അവധിയെടുത്ത് ഒരു സ്വകാര്യ സ്ഥാപനത്തിൽ നുണപ്രചാരകനായി ജോലിചെയ്ത് സർവ്വകലാശാലയെ കബളിപ്പിക്കാൻ ശ്രമിച്ചത് കയ്യോടെ പിടിക്കപ്പെട്ടപ്പോൾ ആ ജോലി നിർത്തി വിദ്യാർത്ഥികൾക്ക് അജണ്ട തയ്യാറാക്കി വിളമ്പാൻ തിരികെയെത്തിയ നുണയിടത്തിന് ആ സുഖം പിടികിട്ടണം എന്നില്ല’, ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, രണ്ടുദശാബ്ദത്തോളമായി പഴയിടമാണ് കലോത്സവത്തിന് ഭക്ഷണം തയ്യാറാക്കുന്നത്. തന്നെ ഭയം പിടികൂടിയതായും, അതുകൊണ്ടുതന്നെ അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകുമെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറും ഭക്ഷണം ഒരുക്കുന്ന പാചകപ്പുര ആയിരുന്നു പഴയിടത്തിന്റേത്. ഇതാണ് കലോത്സവ വേദികളിൽ ഇനി ഇല്ലാതാവുക.
Post Your Comments