CinemaLatest NewsNewsIndiaBollywoodEntertainment

പാകിസ്ഥാൻ നടി സാദിയ ഖാനും ഷാരൂഖ് ഖാന്റ മകൻ ആര്യനും പ്രണയത്തിൽ? ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് നടി

ന്യൂഡൽഹി: നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും പാകിസ്ഥാൻ നടി സാദിയ ഖാനും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കിടെ ആര്യനുമൊത്തുള്ള ചിത്രം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നടി സാദിയ. നടി സാദിയ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ചിത്രം പങ്കുവെക്കുകയും ‘പുതുവത്സര രാവിലേക്ക് ത്രോബാക്ക്’ എന്ന് തലക്കെട്ട് നൽകുകയും ചെയ്തതോടെ പാപ്പരാസികൾ ഇരുവരുടെയും പ്രണയം ഉറപ്പിച്ചു.

നേരത്തെ പാർട്ടിയിൽ നിന്നുള്ള സുഹാന, കരൺ, നോറ ഫത്തേഹി, ആര്യൻ ഖാൻ എന്നിവരുടെ ചിത്രങ്ങൾ വൈറലായിരുന്നു. മനീഷ് മൽഹോത്ര, സിദ്ധാർത്ഥ് മൽഹോത്ര, കിയാര അദ്വാനി എന്നിവർക്കൊപ്പം കരൺ ജോഹറും ഇതേ പാർട്ടിയിൽ പങ്കെടുത്തിരുന്നു. അതേസമയം, തന്റെ ആദ്യ പ്രോജക്റ്റായ വെബ് സീരീസിന്റെ തിരക്കഥ എഴുതി പൂർത്തിയാക്കുന്ന തിരക്കിലാണ് ആര്യൻ. സംവിധായകൻ-രചയിതാവ് എന്ന നിലയിലാണ് അദ്ദേഹം തന്റെ അരങ്ങേറ്റം കുറിക്കുന്നത്.

അതേസമയം, ആരാണ് സാദിയ എന്നറിയാൻ നിരവധിപേരാണ് ഇൻസ്റ്റഗ്രാമിൽ തെരഞ്ഞത്. ഗോസിപ്പ് പരന്നതിന് പിന്നാലെ നടിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം ദിവസങ്ങൾക്കുള്ളിൽ വർധിച്ചിരിക്കുകയാണ്. 2010ൽ സംപ്രേക്ഷണം ആരംഭിച്ച പാക് സീരിയൽ ‘യാരിയാ’നിലൂടെയാണ് സാദിയ അഭിനയരംഗത്തേയ്ക്കെത്തുന്നത്. ശേഷം നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button