ദീർഘ നാളുകളായുള്ള ഇടിവിനു ശേഷം ഉയർത്തെഴുന്നേറ്റ് ക്രിപ്റ്റോ വിപണി. കണക്കുകൾ പ്രകാരം, ക്രിപ്റ്റോ വിപണിയുടെ ആകെ മൂല്യത്തിൽ 3.19 ശതമാനത്തിന്റെ ഉയർച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ, മൂന്ന് ദിവസത്തിനുള്ളിൽ 3,300 ഡോളറിന്റെ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ആഗോള വിപണിയിൽ വിലക്കയറ്റം കുറയുന്ന സൂചന ലഭിച്ചതാണ് ക്രിപ്റ്റോ വിപണിക്ക് കരുത്തു പകർന്നത്.
ഇത്തവണ പ്രമുഖ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിനിന്റെ മൂല്യവും ഉയർന്നിട്ടുണ്ട്. ബിറ്റ്കോയിനിന്റെ മൂല്യം 17,000 ഡോളറാണ് കടന്നത്. രണ്ടാമത്തെ വലിയ ക്രിപ്റ്റോ കറൻസിയായ ഏഥറിന്റെ മൂല്യം 1,305 ഡോളറിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രിപ്റ്റോ വിപണി തുടർച്ചയായ ഇടിവ് നേരിട്ടിരുന്നു. ബിറ്റ്കോയിനും ഏഥറും നിലവിലെ സ്ഥിതി തുടർന്നാൽ ക്രിപ്റ്റോ വിപണി വീണ്ടും നേട്ടങ്ങൾ കൈവരിക്കുമെന്നാണ് വിലയിരുത്തൽ.
Post Your Comments