KeralaLatest NewsNews

പഴയിടത്തിന് പകരം കലവറയുടെ നടത്തിപ്പ് ചുമതല ഇനി ഫിറോസ് ചുട്ടിപ്പാറയ്ക്ക് നല്‍കണമെന്ന് സോഷ്യല്‍ മീഡിയ

ഒട്ടകത്തെ നിര്‍ത്തി പൊരിച്ചും മയിലിനെ കറി വെക്കാന്‍ നോക്കിയും വിവാദനായകനായ വ്‌ളോഗര്‍ക്കേ ഇനി കലവറ നിയന്ത്രിക്കാനാകൂ എന്ന് പരിഹാസം

കൊച്ചി: പഴയിടം മോഹനന്‍ നമ്പൂതിരി പിന്മാറിയ സാഹചര്യത്തില്‍ കലോത്സവ കലവറ നിയന്ത്രിക്കുന്നത് ഇനി ആര് എന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഫുഡ് വ്ളോഗര്‍ ഫിറോസ് ചുട്ടിപ്പാറയുടെ പേരാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തി കാട്ടുന്നത്. ഫിറോസ് ചുട്ടിപ്പാറയും സഹായി രതീഷും വരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നത്.

Read Also: പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

ഒട്ടകത്തെ നിര്‍ത്തി പൊരിച്ചതും വിവാദമായ മയില്‍ കറി വെയ്ക്കലും എല്ലാം പരിഹാസമായി സോഷ്യല്‍ മീഡിയ എടുത്തുകാണിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും ട്രോളുകളും പെരുകുകയാണ്.

അതേസമയം, കലോത്സവത്തില്‍ ഖുര്‍ആന്‍ പാരായണ മത്സരം എങ്ങനെ കയറിക്കൂടി എന്നാണ് ചോദ്യം. ‘ഭാഗവത പാരായണ മത്സരമില്ല, ബൈബിള്‍ പാരായണ മത്സരമില്ല, ഇതൊക്കെ വേണമെന്നല്ല. പക്ഷേ സകല കലകള്‍ക്കും എതിരായ ഖുര്‍ആന്‍ പാരായണ മത്സരം, കലോത്സവത്തില്‍ എങ്ങനെ കയറിക്കൂടി” എന്നാണ് ചോദ്യം ഉയരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button