Latest NewsUAENewsInternationalGulf

അൽ സഫ മെട്രോ സ്റ്റേഷന്റെ പേര് മാറ്റി ആർടിഎ

ദുബായ്: അൽ സഫ മെട്രോ സ്റ്റേഷന്റെ പേര് മാറ്റി. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഓൺപാസീവ് മെട്രോ സ്റ്റേഷൻ എന്നാണ് പുതിയ പേരെന്നും ആർടിഎ വ്യക്തമാക്കി.

Read Also: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നവർക്ക് കനത്ത പിഴ ചുമത്തും: മുന്നറിയിപ്പുമായി ഷാർജ

ആഗോളതലത്തിൽ തന്നെ മുൻനിരയിലുള്ള ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി കമ്പനിയാണ് ഓൺപാസീവ്. അടുത്ത പത്ത് വർഷത്തേക്കാണ് അൽ സഫ മെട്രോ സ്റ്റേഷൻ പുനർനാമകരണം ചെയ്യുന്നതിനുള്ള അനുമതി ഓൺപാസീവിന് നൽകിയിരിക്കുന്നത്.

ദുബായ് മെട്രോ ശൃംഖലയുടെ റെഡ് ലൈനിലാണ് ഈ മെട്രോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഓൺപാസീവ് മെട്രോ സ്റ്റേഷൻ എന്ന പുതിയ പേര് സംബന്ധിച്ച് ഔട്ട്‌ഡോർ സൈൻബോർഡുകൾ, ഇലക്ട്രോണിക് സംവിധാനങ്ങൾ, ആപ്പുകൾ ഉൾപ്പടെയുള്ള സ്മാർട്ട് സംവിധാനങ്ങൾ, മെട്രോയ്ക്കകത്തുള്ള അറിയിപ്പ് മുതലായവയിൽ മാറ്റങ്ങൾ വരുത്തുമെന്നും ആർടിഎ അറിയിച്ചു.

ദുബായ് മറീന മെട്രോ സ്റ്റേഷന്റെ പേര് ശോഭ റിയൽറ്റി മെട്രോ സ്റ്റേഷൻ എന്നും, അൽ ജഫ്ലിയ സ്റ്റേഷന്റെ പേര് ‘മാക്‌സ് ഫാഷൻ’ എന്നും, അൽ റഷ്ദിയാ സ്റ്റേഷന്റെ പേര് ‘സെന്റർപോയിന്റ്’ എന്നും നേരത്തെ മാറ്റിയിരുന്നു. അൽ ഷെയ്ഫ് മെട്രോ സ്റ്റേഷന്റെ പേര് ഇക്വിറ്റി മെട്രോ സ്റ്റേഷൻ എന്നാണ് പുനർനാമകരണം ചെയ്തത്.

Read Also: യൂറോപ്പിലേക്കുള്ള ഡീസൽ കയറ്റുമതി വർദ്ധിപ്പിക്കാൻ കുവൈത്ത്: വിമാന ഇന്ധന കയറ്റുമതിയും ഉയർത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button