ഡല്‍ഹി: വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമാക്കുന്നതിന് എതിരെ സന്നദ്ധ സംഘടനയായ പുരുഷ് ആയോഗ് സുപ്രീംകോടതിയില്‍. വിവാഹ ബന്ധങ്ങളെ അസ്ഥിരപ്പെടുത്തുന്നതാണ് ഇത്തരമൊരു നീക്കമെന്ന് പുരുഷ് ആയോഗ് ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി. വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഒട്ടേറെ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉണ്ട്.
ഭര്‍ത്താവ് ഭാര്യയെ നിര്‍ബന്ധപൂര്‍വം ലൈംഗിക ബന്ധത്തിന് ഇരയാക്കുന്നത് ബലാത്സംഗത്തിന്റെ നിര്‍വ്വചനത്തില്‍ നിന്ന് ഒഴിവാക്കിയ ഐപിസി വകുപ്പ് നീക്കം ചെയ്യണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. വൈവാഹിക ബലാത്സംഗം കുറ്റകരമാക്കിയാല്‍ മറ്റൊരു തെളിവുമില്ലാതെ വിവാഹ ബന്ധങ്ങള്‍ അവസാനിപ്പിക്കപ്പെടുമെന്ന് ഹര്‍ജിയില്‍ പറയുന്നു.
സമ്പദ് വ്യവസ്ഥ ശക്തമാക്കൽ: സൗദിയിൽ പുതിയ കോർപ്പറേറ്റ് നിയമം പ്രാബല്യത്തിൽ
ഭാര്യയുടെ മൊഴിയല്ലാതെ മറ്റെന്തു തെളിവാണ് ഇക്കാര്യത്തില്‍ ഉണ്ടാവുക? ഇതു വന്‍ തോതില്‍ ദുരുപയോഗിക്കപ്പെടും. വിവാഹം എന്ന സംവിധാനത്തെ തന്നെ ഇത് അസ്ഥിരമാക്കും. ഭാര്യമാരുടെ തെറ്റായ ആരോപണങ്ങളില്‍ മനംനൊന്ത് ഭര്‍ത്താക്കന്മാര്‍ ജീവനൊടുക്കിയ ഒട്ടേറെ സംഭവങ്ങളുണ്ട്. ലൈംഗിക പീഡന കേസുകള്‍ ഉള്‍പ്പെടെയാണിതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments