Latest NewsNewsBusiness

ചെലവ് ചുരുക്കൽ നടപടിയുമായി ഫോർഡും രംഗത്ത്, പിരിച്ചുവിടൽ ബാധിക്കുക ഈ രാജ്യത്തെ ജീവനക്കാരെ

കഴിഞ്ഞ വർഷം 3,000 പേർക്കാണ് തൊഴിൽ നഷ്ടമായത്

പ്രമുഖ വാഹന നിർമ്മാതാക്കളായ ഫോർഡ് മോട്ടോർ പിരിച്ചുവിടൽ നടപടിയുമായി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, 3200 ജീവനക്കാരെയാണ് പിരിച്ചുവിടുക. കമ്പനിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. അതേസമയം, ജർമ്മനിയിലെ ജീവനക്കാരെയാണ് പിരിച്ചുവിടൽ നടപടി കൂടുതൽ ബാധിക്കുകയെന്ന സൂചനകൾ ഉണ്ട്.

2022- ൽ തന്നെ ഫോർഡ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വർഷം 3,000 പേർക്കാണ് തൊഴിൽ നഷ്ടമായത്. ഇവയിൽ ഭൂരിഭാഗവും ഫോർഡിന്റെ യുഎസിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്തവരാണ്. വൈദ്യുത ബാറ്ററികളിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ വില ഉയർന്നതും, യുഎസിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ഫോർഡിന്റെ നിലനിൽപ്പിനെ നേരിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

Also Read: ഹൃദയാഘാതം, ഈ ആറ് അപകട ഘടകങ്ങളെ സൂക്ഷിക്കുക

ആഗോള കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം വൻ തോതിൽ വെട്ടിച്ചുരുക്കുന്നത്. 2023- ൽ മാത്രം ലോകത്തെമ്പാടുമുള്ള വിവിധ കമ്പനികൾ 24,000- ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button