Latest NewsNewsBusiness

ഫെബ്രുവരിയിലെ റിസർവ് ബാങ്ക് അവധികൾ ഏതൊക്കെയെന്ന് അറിയാം

പ്രാദേശിക അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനത്തിനും അവധികൾ വ്യത്യാസപ്പെട്ടിരിക്കുന്നു

ഫെബ്രുവരിയിൽ രാജ്യത്തെ ബാങ്കുകൾക്ക് 10 ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. റിസർവ് ബാങ്കിന്റെ അവധി പട്ടികയിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ബാങ്കുകൾക്ക് അവധി നൽകുന്നത്. ദേശീയ തലത്തിൽ 10 അവധികൾ ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കേരളത്തിൽ ഏഴ് ദിവസം മാത്രമാണ് ബാങ്കുകൾ അടഞ്ഞുകിടക്കുക. പ്രാദേശിക അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനത്തിനും അവധികൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ഫെബ്രുവരിയിലെ ബാങ്ക് അവധി ദിനങ്ങൾ ഏതൊക്കെയെന്ന് അറിയാം.

ഫെബ്രുവരി 5- ഞായറാഴ്ച

ഫെബ്രുവരി 11- രണ്ടാം ശനിയാഴ്ച

ഫെബ്രുവരി 15- മണിപ്പൂരിൽ മാത്രം അവധി

ഫെബ്രുവരി 18- ശിവരാത്രി

ഫെബ്രുവരി 19- ഞായറാഴ്ച

ഫെബ്രുവരി 20- മിസോറാമിൽ മാത്രം അവധി

ഫെബ്രുവരി 21- സിക്കിമിൽ മാത്രം അവധി

ഫെബ്രുവരി 25- നാലാമത്തെ ശനിയാഴ്ച

ഫെബ്രുവരി 26- ഞായറാഴ്ച

കേരളത്തിലെ ബാങ്കുകൾക്ക് ഫെബ്രുവരി 5, 11, 12, 18, 19, 25, 26 ദിവസങ്ങളിൽ മാത്രമാണ് ബാങ്ക് അവധി ബാധകം. അതേസമയം, ബാങ്കുകൾ തുറന്നു പ്രവർത്തിക്കില്ലെങ്കിലും ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ തടസമില്ലാതെ ഉപയോഗിക്കാൻ സാധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Also Read: ദേശീയപാത നിര്‍മ്മാണത്തിന്‍റെ മറവില്‍ ദേവികുളം ഗ്യാപ്പ് റോഡില്‍ പാറ ഖനനം: കരാര്‍ കമ്പനി 6.5 കോടി പിഴ അടക്കാന്‍ ഉത്തരവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button