എസ്ബിഐയിൽ നിന്നും ഭവന വായ്പ എടുത്തവർക്ക് സന്തോഷ വാർത്ത. റിപ്പോർട്ടുകൾ പ്രകാരം, ‘ക്യാമ്പയിൻ നിരക്കുകൾ’ എന്ന പേരിൽ പുതിയ ഓഫറാണ് എസ്ബിഐ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഭവന വായ്പാപലിശ നിരക്കുകൾ 30 ബേസിസ് പോയിന്റ് മുതൽ 40 ബേസിസ് പോയിന്റ് വരെയാണ് കുറയുക. 2023 മാർച്ച് 31 ഈ ഓഫർ ലഭ്യമാകുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.
അടുത്തിടെ എസ്ബിഐയുടെ അവധിക്കാല ഓഫർ അവസാനിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ ഓഫറുമായി എസ്ബിഐ എത്തിയത്. ഇതോടെ, ഉപഭോക്താക്കൾക്ക് 8.60 ശതമാനം വരെ പലിശ നിരക്കിലാണ് ഭവന വായ്പ ലഭിക്കുക. അതേസമയം, ക്രെഡിറ്റ് സ്കോറുകൾക്കനുസൃതമായി നിരക്കുകളിൽ വ്യത്യാസം ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
Also Read: വിശപ്പു കുറയ്ക്കാന്‍ മുസമ്പി ജ്യൂസ്
പുതുക്കിയ നിരക്കുകൾ പ്രകാരം, ക്രെഡിറ്റ് സ്കോർ 700- നും 800- നും ഇടയിലുള്ള ഉപയോക്താക്കൾക്ക് സാധാരണ ഭവന വായ്പയിൽ 30 മുതൽ 40 ബേസിസ് പോയിന്റ് വരെയാണ് ഇളവുകൾ വാഗ്ദാനം ചെയ്യുന്നത്. അതേസമയം, സിബിൽ സ്കോർ 800 താഴെയുള്ളവർക്കുളള ഭവന വായ്പാ നിരക്ക് 8.60 ശതമാനമാണ്.
Post Your Comments