ThiruvananthapuramKeralaNattuvarthaLatest NewsNews

മന്ത്രിമാരുടെ നാമമാത്രമായ ചെലവിനെ ധൂർത്തെന്ന് വിളിക്കുന്നു, പ്രതിസന്ധിക്കു കാരണം കേന്ദ്ര സമീപനത്തിലുണ്ടാകുന്ന മാറ്റങ്ങൾ

തിരുവനന്തപുരം: വികസനച്ചെലവിനെ ധൂർത്തെന്നു വിളിച്ച് ആക്ഷേപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരുടെ നാമമാത്രമായ ചെലവിനെ ധൂർത്തെന്ന് വിളിക്കുന്നുവെന്നും സംസ്ഥാന സർക്കാരിനെ താ‌റടിക്കാനാണ് ധൂർത്തെന്ന പ്രചാരണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ എസ്റ്റിമേറ്റിന്റെ 0.0087 ശതമാനം മാത്രമാണ് മന്ത്രിമാരുടെ ചെലവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

‘കിഫ്ബിക്ക് ബജറ്റ് വിഹിതം നൽകിയില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കിഫ്ബിക്ക് വകയിരുത്തൽ 2810 കോടി രൂപയാണ്. കിഫ്ബി അപ്രസക്തമെന്ന പ്രതിപക്ഷ വാദം അസംബന്ധമാണ്. കിഫ്ബിയോട് എന്തിനാണിത്ര അസഹിഷ്ണുത. എണ്ണവില നിർണയിക്കാൻ കമ്പനികളെ അനുവദിച്ചവരാണ് സമരം നടത്തുന്നത്. ഇന്ധന സെസിനെതിരെ കോൺഗ്രസിനൊപ്പം ബിജെപിയും വന്നത് വിചിത്രമാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ കെട്ടിടങ്ങളിൽ നിന്നും ചൈനീസ് നിർമ്മിത നിരീക്ഷണ ക്യാമറകൾ നീക്കം ചെയ്യാൻ ഓസ്ട്രേലിയ, കാരണം ഇതാണ്

‘എണ്ണക്കമ്പനികൾക്ക് തരാതരം പോലെ വില കൂട്ടാൻ അധികാരം നൽകിയവരാണ് ഇരു പാർട്ടികളും. എണ്ണക്കമ്പനികളെ പ്രീണിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞവരാണ് കോൺഗ്രസ്. ഞെരുക്കി തോൽപ്പിക്കാൻ കേന്ദ്രസർക്കാരും അതിനു കുടപിടിക്കാൻ യുഡിഎഫും എന്നതാണ് അവസ്ഥ. കേന്ദ്രത്തിന്റെ നയങ്ങളാണ് നികുതി വർധനവിലേക്കു നയിച്ചത്. കേരളം കടക്കെണിയിലാണെന്നും ധനധൂർത്താണെന്നും ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇപ്പോൾ അതിന്റെ ആവേശം കുറഞ്ഞു,’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button