KeralaLatest NewsIndia

ക്ഷേത്രോത്സവങ്ങൾക്ക് കാവിനിറമല്ലാത്ത അലങ്കാരമേ ഉപയോഗിക്കാവൂ എന്ന് ജില്ലാ ഭരണകൂടത്തിന് ശഠിക്കാനാവില്ല: ഹൈക്കോടതി

തിരുവനന്തപുരം: വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവവുമായി ബന്ധപ്പെട്ട ബഹുവർണ്ണ അലങ്കാരം സംബന്ധിച്ച വിഷയത്തിൽ ഹൈക്കോടതിയുടെ ഉത്തരവ്. ക്ഷേത്രങ്ങളിലെ നിത്യപൂജയും ചടങ്ങുകളും ഉത്സവങ്ങളും നടത്തുന്നതിൽ രാഷ്ട്രീയത്തിന് പങ്കില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

കുങ്കുമം/ഓറഞ്ച് നിറങ്ങളിലുള്ള അലങ്കാര വസ്തുക്കൾ മാത്രം ഉത്സവങ്ങൾക്ക് ഉപയോഗിക്കണമെന്ന് ശഠിക്കാൻ ഒരു ആരാധകനോ ഭക്തനോ നിയമപരമായ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, ക്ഷേത്രോത്സവങ്ങൾക്ക് ‘രാഷ്ട്രീയ നിഷ്പക്ഷ’ നിറമുള്ള അലങ്കാര വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ജില്ലാ ഭരണകൂടത്തിനോ പോലീസിനോ ശഠിക്കാനാവില്ലെന്നും ഉത്തരവിൽ പരാമർശം ഉണ്ട്. ഉത്തരവിൽ വ്യക്തത തേടി ക്ഷേത്രോത്സവ കമ്മിറ്റി ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകും.

shortlink

Post Your Comments


Back to top button