Latest NewsNewsInternational

അല്‍ഖ്വയ്ദയുടെ പുതിയ മേധാവി സെയ്ഫ് അല്‍-ആദേല്‍, പ്രവര്‍ത്തനം ഇറാന്‍

ന്യൂയോര്‍ക്ക്: ഭീകരസംഘടനയായ അല്‍ഖ്വയ്ദയ്ക്ക് പുതിയ തലവന്‍. പുതിയ മേധാവിയായി സെയ്ഫ് അല്‍ ആദേല്‍ ചുമതലയേറ്റതായി റിപ്പോര്‍ട്ട്. ഇറാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെയ്ഫ് അല്‍ ആദേല്‍ ഈജിപ്ഷ്യന്‍ വംശജനാണ്. യുഎസ് ആണ് ഈ വിവരം പുറത്തുവിട്ടത്.

Read Also: ‘ഞാന്‍ ടിപ്പു സുല്‍ത്താന്റെ പേര് സ്വീകരിക്കുകയാണ്, നിങ്ങള്‍ക്ക് കഴിയുന്നത് ചെയ്യുക’, വെല്ലുവിളിച്ച് അസദുദ്ദീന്‍ ഒവൈസി

2022 ജുലൈയില്‍ അല്‍ഖ്വയ്ദ മേധാവിയായിരുന്ന അയ്മാന്‍ അല്‍-സവാഹിരി കൊല്ലപ്പെട്ടിരുന്നു. സവാഹിരിയുടെ പിന്‍ഗാമിയായാണ് സെയ്ഫ് അല്‍ ആദേല്‍ നിയമിക്കപ്പെട്ടത്. ‘അല്‍ഖ്വയ്ദ മേധാവിയായി സെയ്ഫ് അല്‍ ആദേല്‍ നിയമിക്കപ്പെട്ടിരിക്കുന്നു. ഇറാനിലാണ് നിലവില്‍ ആദേല്‍’ അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം സെയ്ഫ് അല്‍ ആദേലിനെ നേതാവായി നിയമിച്ച വിവരം അല്‍ഖ്വയ്ദ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വാര്‍ത്ത പുറത്തുവിടാന്‍ മടിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് അല്‍ഖ്വയ്ദ നേതാവായ അയ്മാന്‍ സവാഹിരി അമേരിക്കയുടെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുതിയ മേധാവിയായെത്തിയ ആദേല്‍ അല്‍ഖ്വയ്ദയുടെ മുന്‍ സേനകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളയാളാണ്. ഈജിപ്റ്റുകാരനായ ആദേല്‍ നേരത്തെ ഈജിപ്യഷ്യന്‍ സ്പെഷ്യല്‍ ഫോഴ്സ് ലെഫ്റ്റ്നന്റ് കേണലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001 സെപ്റ്റംബര്‍ 11ലെ ആക്രമണത്തില്‍ പങ്കെടുത്ത അല്‍ഖ്വയ്ദ ഭീകരവാദികള്‍ക്ക് ആദേല്‍ പരിശീലനം നല്‍കിയിട്ടുണ്ട്.

എന്ന് മുതലാണ് ആദേല്‍ ഇറാനില്‍ സ്ഥിരതാമസമാക്കിയതെന്ന കാര്യത്തില്‍ വ്യക്തയില്ല. 2002 അല്ലെങ്കില്‍ 2003 മുതലാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വീട്ടുതടങ്കലിലായിരുന്നുവെങ്കിലും ആദേല്‍ പാകിസ്ഥാനിലേക്ക് മറ്റും യാത്രകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button