ThiruvananthapuramNattuvarthaLatest NewsKeralaNews

തോക്കുമായി എത്തി പഞ്ചായത്ത് ഓഫീസ് ജീവനക്കാരെ പൂട്ടിയിട്ട് യുവാവ്: സംഭവം തിരുവനന്തപുരത്ത് !!

യുവാവ് ഗേറ്റ് ഹെല്‍മെറ്റ് ലോക്ക് ഉപയോഗിച്ച്‌ പൂട്ടുകയായിരുന്നു.

നെയ്യാറ്റിന്‍കര: വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരെ തോക്കുമായി എത്തിയ യുവാവ് പൂട്ടിയിട്ടു. ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. അമരിവിള സ്വദേശി മുരുകനാണ് തോക്കുമായെത്തി ജീവനക്കാരെ പൂട്ടിയിട്ടത്.

read also: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച് റീത്ത് വച്ച സംഭവം : ഒരാള്‍ അറസ്റ്റില്‍

ഓഫീസിന് മുന്നില്‍ എത്തിയ യുവാവ് ഗേറ്റ് ഹെല്‍മെറ്റ് ലോക്ക് ഉപയോഗിച്ച്‌ പൂട്ടുകയായിരുന്നു. ഇയാളുടെ കയ്യിൽ തോക്ക് ഉണ്ടായിരുന്നു. ഇതോടെ ജീവനക്കാരും പഞ്ചായത്ത് ഓഫീസില്‍ എത്തിയവരും ഭീതിയിലായി.

കനാല്‍ വെള്ളം തുറന്ന് വിടാന്‍ കഴിയാത്ത പഞ്ചായത്ത് അടച്ചു പൂട്ടുക എന്ന പ്ലക്കാര്‍ഡും ഇയാൾ പിടിച്ചിട്ടുണ്ടായിരുന്നു. വെള്ളം കിട്ടുന്നതിനായി പല തവണ പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ല എന്ന് ആരോപിച്ചാണ് പ്രതിഷേധം. കനാല്‍ വെള്ളം രണ്ടുവര്‍ഷമായി ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ഉള്‍പ്പടെ ബുദ്ധിമുട്ടിലാണെന്ന് മുരുകന്‍ പറ‍യുന്നു.

shortlink

Post Your Comments


Back to top button