KeralaLatest NewsNews

വേനൽക്കാലം: തീപിടിത്തമുണ്ടാകാതിരിക്കാനും പൊള്ളലേൽക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തീപിടിത്തം മൂലമുള്ള പൊള്ളലേൽക്കാൻ സാധ്യത കൂടുതലാണ്. പലപ്പോഴും അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണം. സംസ്ഥാനത്ത് പല സ്ഥലങ്ങളിൽ നിന്നും ചെറുതും വലുതുമായ തീപിടിത്തങ്ങൾ മൂലം പൊള്ളലേറ്റ് ചികിത്സ തേടിവരുന്നുണ്ട്. അൽപം ശ്രദ്ധിച്ചാൽ പല തീപിടിത്തങ്ങളും ഒഴിവാക്കാനും പൊള്ളലിൽ നിന്നും രക്ഷനേടാനും സാധിക്കും. പൊള്ളലേറ്റവരുടെ വിദഗ്ധ ചികിത്സയ്ക്കായി പ്രധാന ആശുപത്രികളിൽ സംവിധാനങ്ങളുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Read Also: 11കാരിയെ കൊലപാതകം, പ്രതിയിലേക്ക് എത്താന്‍ പൊലീസിന് സഹായകമായത് അമ്മയ്ക്ക് ലഭിച്ച മിസ്ഡ് കോള്‍

തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ബേൺസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. തീപിടിത്തമുണ്ടാകാതെ പൊള്ളലേക്കാതെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ചൂട് കാലമായതിനാൽ തീപിടുത്തം വളരെവേഗം പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. തീ, ഗ്യാസ്, ഷോർട്ട് സർക്യൂട്ട് എന്നിവയിൽ നിന്നൊക്കെ തീപിടിത്തമുണ്ടാകാം. പേപ്പറോ ചപ്പുചവറോ കരിയിലയോ മറ്റും കൂട്ടിയിട്ട് കത്തിക്കുമ്പോൾ തീപിടിത്തമുണ്ടാകാൻ സാധ്യതയുണ്ട്. പാചകം ചെയ്യുമ്പോഴും ശ്രദ്ധിക്കണം. അലക്ഷ്യമായ വസ്ത്രധാരണവും ശ്രദ്ധക്കുറവുമാണ് പലപ്പോഴും തീപിടിത്തമുണ്ടാക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

·തീപിടിത്തമുണ്ടായാൽ എത്ര ചെറിയ പൊള്ളലാണെങ്കിലും നിസാരമായി കാണരുത്.

·പ്രഥമ ശ്രുശ്രൂഷ നൽകി ചികിത്സ തേടണം.

·തീ കൂടുതൽ പടരുമെന്നതിനാൽ പരിഭ്രമിച്ച് ഓടരുത്.

·തീയണച്ച ശേഷം പൊള്ളലേറ്റ ഭാഗത്ത് തണുത്തവെള്ളം ധാരാളമായി ഒഴിക്കുകയോ തണുത്ത വെള്ളത്തിൽ 5-10 മിനിട്ട് മുക്കിവയ്ക്കുകയോ ചെയ്യുക.

·അധികം തണുത്ത വെള്ളമോ ഐസ് വെള്ളമോ ഒഴിക്കരുത്. ഇത് രോഗിയുടെ ശരീരതാപനില പെട്ടെന്ന് കുറഞ്ഞ് കൂടുതൽ പ്രശ്നങ്ങളുണ്ടാകും.

·അണുബാധയ്ക്ക് കാരണമാകുമെന്നതിനാൽ കുമിളകൾ ഉരയ്ക്കുകയോ കുത്തിപ്പൊട്ടിക്കുകയോ ചെയ്യരുത്.

·നെയ്യ്, വെണ്ണ, പൗഡർ, എന്തെങ്കിലും ദ്രാവകം, ഓയിന്റ്മെന്റ്, ലോഷൻ, ടൂത്ത്‌പേസ്റ്റ് എന്നിവ പൊള്ളലേറ്റ ഭാഗത്ത് പുരട്ടരുത്.

·പൊള്ളലേറ്റ ഭാഗത്ത് ഒട്ടിപ്പിടിക്കുന്നതരം പഞ്ഞിയോ ബാൻഡേജോ ഒട്ടിക്കരുത്.

· വായിലോ തൊണ്ടയിലോ പൊള്ളലേറ്റും ചൂട് പുക ശ്വസിക്കുന്നത് കാരണവും ശ്വാസതടസം ഉണ്ടാകാം.

·ശ്വാസതടസം കൂടുതലാണെങ്കിൽ അടിയന്തിര ചികിത്സ തേടണം.

·സമയം നഷ്ടപ്പെടുത്താതെ എത്രയുംവേഗം ചികിത്സ തേടുക.

Read Also: അലുമിനിയം കവര്‍ ഉള്‍പ്പെടെ ഗുളിക വിഴുങ്ങി, അന്നനാളത്തില്‍ കുടുങ്ങിയ 61കാരന് ശസ്ത്രക്രിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button