Latest NewsNewsBusiness

ടാറ്റ എഐജി മെഡികെയർ പ്രീമിയർ ഹെൽത്ത് ഇൻഷുറൻസ്: പുതിയ സവിശേഷതകൾ ഉൾപ്പെടുത്തി

പോളിസി ഉടമകൾക്ക് സമഗ്ര ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ സവിശേഷതകൾ ഉൾപ്പെടുത്തിയിരിക്കുന്നത്

ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഏറ്റവും പുതിയ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയായ ടാറ്റ എഐജി മെഡികെയർ പ്രീമിയർ ഹെൽത്ത് ഇൻഷുറൻസിൽ പുതിയ സവിശേഷതകൾ ഉൾപ്പെടുത്തി. പോളിസി ഉടമകൾക്ക് സമഗ്ര ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ സവിശേഷതകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ, ഒട്ടനവധി ആനുകൂല്യങ്ങൾ ഈ ഹെൽത്ത് ഇൻഷുറൻസ് സ്കീമിന് കീഴിൽ ലഭ്യമാണ്. ഇതിനുപുറമെയാണ് പുതിയ സവിശേഷതകൾ ഉൾപ്പെടുത്തുന്നത്.

ഔട്ട് പേഷ്യന്റ് ചെലവുകൾ, വിവിധ ആരോഗ്യ സംരക്ഷണ ചെലവുകൾ എന്നിവ ഉറപ്പാക്കാനായി മേഖല അടിസ്ഥാനമാക്കിയുള്ള വില നിർണയം, ഉയർന്ന പരിരക്ഷയുമായി കവറേജ് പരിധികൾ വർദ്ധിപ്പിക്കൽ എന്നിവ ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഹെൽത്ത്, വെൽനസ് ബെനിഫിറ്റുകൾ കൂടി നൽകുന്ന മെഡികെയർ പ്രീമിയർ ഹെൽത്ത് ഇൻഷുറൻസ് പോളിസിയിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സമഗ്രമായ പരിരക്ഷയും വെൽനസ് സൗകര്യങ്ങളും ലഭ്യമാക്കുന്നതാണ്.

Also Read: ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നത് തടയാൻ ഈ ജ്യൂസ് കുടിയ്ക്കൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button