KottayamLatest NewsKeralaNattuvarthaNews

മു​ന്‍ വൈ​രാ​ഗ്യം മൂലം വീ​ട് ക​യ​റി ആ​ക്ര​മി​ച്ചു : ര​ണ്ടു​പേ​ര്‍ പിടിയിൽ

ചെ​ങ്ങ​ളം മ​റീ​ന തീ​യ​റ്റ​ര്‍ ഭാ​ഗ​ത്ത് സ്‌​നേ​ഹ​ഭ​വ​ന്‍ ബി​നു ത​മ്പി (52), ക​ള​രി​ക്ക​ല്‍ അ​ന​ന്തു കെ. ​സു​രേ​ഷ് (ക​ണ്ണ​ന്‍-22) എ​ന്നി​വ​രെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്

കു​മ​ര​കം: വീ​ട് ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേർ പൊ​ലീ​സ് പിടിയിൽ. ചെ​ങ്ങ​ളം മ​റീ​ന തീ​യ​റ്റ​ര്‍ ഭാ​ഗ​ത്ത് സ്‌​നേ​ഹ​ഭ​വ​ന്‍ ബി​നു ത​മ്പി (52), ക​ള​രി​ക്ക​ല്‍ അ​ന​ന്തു കെ. ​സു​രേ​ഷ് (ക​ണ്ണ​ന്‍-22) എ​ന്നി​വ​രെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്. കു​മ​ര​കം പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സി​വി​ൽ സ​ർ​വീ​സ് വി​ദ്യാ​ർ​ത്ഥിനി തീ​പ്പൊ​ള്ള​ലേ​റ്റ് മരിച്ച നിലയിൽ

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രിയാണ് കേസിനാസ്പദമായ സംഭവം. ഇ​വ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍ന്ന് ചെ​ങ്ങ​ളം എ​ന്‍എ​സ്എ​സ് ക​ര​യോ​ഗം ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ല്‍ ക​യ​റി ഗൃ​ഹ​നാ​ഥ​നെ​യും ഭാ​ര്യ​യെ​യും മ​ക​നെ​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​വ​ര്‍ ത​മ്മി​ല്‍ മു​ന്‍ വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ​കു​മ​ര​കം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണ​സം​ഘം ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മ​റ്റു പ്ര​തി​ക​ള്‍ക്കു​വേ​ണ്ടി തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button