KeralaNews

‘ചത്താൽ മതിയെന്ന് തോന്നുന്നു, കുട്ടികൾ കുടുക്ക പൊട്ടിച്ചയച്ച തുകയിൽ നിന്ന് കൈയ്യിട്ടുവാരാൻ എങ്ങനെ തോന്നി?’

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസി നിധിയിൽ വ്യാപക തട്ടിപ്പ് നടക്കുന്നുണ്ടെന്ന വിജിലൻസ് റിപ്പോർട്ട് സാധാരണക്കാരെ ഞെട്ടിപ്പിക്കുന്നതാണ്. പ്രളയം വന്ന് ദുരിതത്തിലായപ്പോഴും, കോവിഡ് വന്ന് സർക്കാർ സാമ്പത്തികമായി പ്രതിസന്ധികൾ നേരിട്ടപ്പോഴും രാഷ്ട്രീയം നോക്കാതെ ദുരിതാശ്വാസ നിധിയിയിലേക്ക് തങ്ങളാൽ കഴിയുന്നത് സംഭാവന ചെയ്ത പാവപ്പെട്ടവരുടെ നാടാണിത്. സൈക്കിൾ വാങ്ങാൻ വെച്ച കാശും, കുടുക്ക പൊട്ടിച്ചുമൊക്കെയാണ് കുട്ടികൾ ദുരിതാശ്വാസ നിധിയിലേക്ക് പണമയച്ചത്.

ആടിനെ വിറ്റും, അക്കൗണ്ടിൽ ഉണ്ടായിരുന്ന പണം അയച്ചും തങ്ങൾ കഴിയുന്ന വിധം സാധാരണക്കാരും സഹായിച്ചിരുന്നു. എന്നാൽ അവരെ സങ്കടത്തിലാഴ്ത്തുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. വ്യാജ അപേക്ഷകൾ വെച്ച് അനർഹരായ നിരവധി ആളുകളാണ് പണം തട്ടിയെടുത്തിരിക്കുന്നത്. ഇതിന് കൂട്ടുനിൽക്കുന്നത് കലക്ടറേറ്റിലെ ഉദ്യോഗസ്ഥരും. ഏജന്റുമാർ മുഖേന നടക്കുന്ന തട്ടിപ്പിൽ പങ്കാളികളായ റവന്യൂ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെയും ഡോക്ടർമാർക്കെതിരെയും കേസെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്യും. തുടരന്വേഷണത്തിന് റവന്യൂ ഓഡിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ കത്ത് നൽകി.

സംഭവത്തിന്റെ ഞെട്ടലിലാണ് ബീഡിത്തൊഴിലാളിയായിരുന്ന അവേരപ്പറമ്പിലെ ചാലാടൻ ജനാർദനൻ. 2021-ലാണ് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ഇദ്ദേഹം രണ്ടുലക്ഷം രൂപ സംഭാവനയായി നൽകിയത്. വാർത്ത ആദ്യം വിശ്വസിച്ചിരുന്നില്ലെന്നും, ഉള്ളതാണെങ്കിൽ മനുഷ്യത്വമില്ലാത്ത പ്രവൃത്തിയായിപ്പോയെന്നും അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു.

Also Read:കാപ്പികോ റിസോര്‍ട്ടിന് പിന്നാലെ ആലപ്പുഴയില്‍ എമറാൾഡ് പ്രിസ്റ്റീനും പൊളിക്കും; നോട്ടീസ് നൽകി

‘കോവിഡ് വന്ന് ആളുകൾ മരിക്കുമ്പോൾ രാഷ്ട്രീയം നോക്കാതെ നൽകിയതാണ്. ഒരുമാസത്തെ ശമ്പളം കൊടുക്കാൻപോലും മടിച്ചുനിന്ന ഉദ്യോഗസ്ഥരെക്കാൾ കഷ്ടമാണ് ഇതുചെയ്തവർ. കൊടുക്കണ്ടായിരുന്നു എന്ന് ഇപ്പോഴും തോന്നുന്നില്ല. ആലോചിക്കുമ്പോൾ ചത്താൽ മതിയെന്നാണ് തോന്നുന്നത്. കുട്ടികൾ കുടുക്കപൊട്ടിച്ചും അധ്വാനിക്കുന്നവർ ആടിനെ വിറ്റുമെല്ലാം നൽകിയ തുകയല്ലേ. അതിൽനിന്ന് കൈയിട്ടുവാരാൻ ഉദ്യോഗസ്ഥർക്ക് എങ്ങനെ തോന്നി?’, അദ്ദേഹം ചോദിക്കുന്നു.

പ്രാഥമിക അന്വേഷണത്തിൽ നടത്തിൽ കണ്ടെത്തിയ വൻ തട്ടിപ്പുകളിലാകും ആദ്യം വിശദമായ അന്വേഷണം. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലയിലാണ് ഇതുവരെ നടത്തിയ അന്വേഷണത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയത്. നൂറിലധികം അപേക്ഷകളിൽ പോലും ഒരേ ഏജൻറിന്റെ പേര് കണ്ടെത്തിയിട്ടുണ്ട്. ഒരു ഡോക്ടർ തന്നെ നിരവധി പേർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. സ്വകാര്യ ആയുർവേദ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റിലും പണം കൈമാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button