Latest NewsNewsBusiness

ആകർഷകമായ പലിശ നിരക്കിൽ സ്വർണപ്പണയ വായ്പകൾ, രാജ്യത്തുടനീളം ബ്രാഞ്ചുകൾ തുറന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക്

സ്വർണപ്പണയ വായ്പയിലേക്ക് കൂടുതൽ കസ്റ്റമേഴ്സിനെ ആകർഷിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികൾക്കും കൊട്ടക് മഹീന്ദ്ര ബാങ്ക് രൂപം നൽകുന്നുണ്ട്

സ്വർണപ്പണയ വായ്പകൾക്ക് മുൻതൂക്കം നൽകാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക്. സ്വർണപ്പണയ വായ്പകൾക്കുള്ള ഡിമാൻഡ് വർദ്ധിച്ചതോടെ
രാജ്യത്തുടനീളം 100 സ്വർണപ്പണയ വായ്പ ശാഖകൾ ആരംഭിക്കാനാണ് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പദ്ധതി. നിലവിൽ, 400 സ്വർണവായ്പ ബ്രാഞ്ചുകളിലൂടെ ആവശ്യക്കാർക്ക് ഗോൾഡ് ലോണുകൾ കൊട്ടക് മഹീന്ദ്ര ബാങ്ക് നൽകുന്നുണ്ട്. പുതിയ ശാഖകളുടെ എണ്ണം വർദ്ധിപ്പിച്ചതോടെ രാജ്യത്തെ 253 നഗരങ്ങളിലായി 500 ബ്രാഞ്ചുകളിലൂടെ സ്വർണപ്പണയ വായ്പകൾ നൽകുന്നതാണ്.

സ്വർണപ്പണയ വായ്പയിലേക്ക് കൂടുതൽ കസ്റ്റമേഴ്സിനെ ആകർഷിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികൾക്കും കൊട്ടക് മഹീന്ദ്ര ബാങ്ക് രൂപം നൽകുന്നുണ്ട്. കാലതാമസമില്ലാതെ ആവശ്യക്കാർക്ക് സ്വർണപ്പണയത്തിന് ഉടനടി പണം നൽകുമെന്നതാണ് പ്രധാന സവിശേഷത. ആകർഷകമായ പലിശ നിരക്കുകളും, എളുപ്പത്തിലുള്ള തിരിച്ചടവ് ഓപ്ഷനുകളും, കുറഞ്ഞ ഡോക്യുമെന്റേഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, പലിശ നിരക്കിലെ സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കങ്ങളും ബാങ്ക് നടത്തുന്നുണ്ട്.

Also Read: പ്രസവവേദനയ്‌ക്കൊപ്പം ഭര്‍ത്താവ് മറ്റൊരാളെ സ്‌നേഹിക്കുന്നുവെന്ന വേദനയും: വീഡിയോയുമായി മഷൂറ

shortlink

Related Articles

Post Your Comments

Related Articles


Back to top button