KeralaLatest NewsNews

ഇന്‍ഷയുമായി ഒരു വര്‍ഷത്തോളം നീണ്ട ബന്ധം, ക്രൂര പീഡനമായിരുന്നു: വെളിപ്പെടുത്തലുമായി പ്രവാസി മുഹൈദീന്‍

തക്കല സ്വദേശിയാണ് മുഹൈദ്ദീന്‍ അബ്ദുള്‍ ഖാദർ

തിരുവനന്തപുരം: വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ സ്വര്‍ണവും പണവും തട്ടിയ സംഭവത്തില്‍ കൂടുതൽ വെളിപ്പെടുത്തലുമായി പ്രവാസി മുഹൈദീന്‍. തടങ്കലില്‍ ക്രൂര മര്‍ദനത്തിന് ഇരയായി എന്ന് മുഹൈദീന്‍ ഒരു മാധ്യമത്തോട് പറഞ്ഞു.

അറസ്റ്റിലായ ഇന്‍ഷയുമായി ഒരു വര്‍ഷത്തോളം നീണ്ട ബന്ധം ഉണ്ടായിരുന്നു. വിവാഹാലോചനയ്ക്കായി വീട്ടുകാരെ കാണിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് ചിറയന്‍കീഴിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.’ കൈ കാലുകള്‍ കെട്ടിയിട്ടു, വായ ടേപ്പ് കൊണ്ട് മൂടി. പണം മാത്രമായിരുന്നു ലക്ഷ്യം. വെറുതെ വിടാന്‍ ആവശ്യപ്പെട്ടത് ഒരു കോടി രൂപയാണ്. സഹോദരിയുടെ വിവാഹത്തിനായാണ് നാട്ടിലെത്തിയത്. അന്വേഷണത്തില്‍ തൃപ്തിയുണ്ട്. റിസോര്‍ട്ടില്‍ സഹായത്തിനായി അപേക്ഷിച്ചിട്ടും ആരും സഹായിക്കാനെത്തിയില്ല. ചിറയിന്‍കീഴിന് അടുത്തുള്ള റോയല്‍ റിസോര്‍ട്ടിലാണ് താമസിപ്പിച്ചത്. ഇന്‍ഷയ്ക്ക് മുമ്പും പണം നല്‍കിയിട്ടുണ്ട്’- മുഹൈദ്ദീന്‍ പറഞ്ഞു.

read also: ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്ന് രക്ഷിക്കുമോ, ഉണ്ണിമുകുന്ദനെ വിമർശിച്ചപ്പോള്‍ വധഭീഷണി നേരിട്ടു: സന്തോഷ് കീഴാറ്റൂര്‍

തക്കല സ്വദേശിയാണ് മുഹൈദ്ദീന്‍ അബ്ദുള്‍ ഖാദർ. ഇയാൾ ഇന്‍ഷ വഹാബുമായി ദുബൈയില്‍ വച്ച്‌ അടുപ്പത്തിലായി.ഈ ബന്ധത്തില്‍ നിന്ന് മുഹയുദ്ദീന്‍ പിന്‍മാറിയതോടെയാണ് പ്രണയം പകയ്ക്ക് വഴിമാറിയത്. ബുധനാഴ്ച വിമാനത്താവളത്തിലിറങ്ങിയ മുഹൈദ്ദീനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി വര്‍ക്കലയിലെ റിസോര്‍ട്ടില്‍ പൂട്ടിയിടുകയായിരുന്നു. ഒരു കോടി രൂപ ആവശ്യപ്പെട്ട് ക്രൂര പീഡനമാണ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button