Latest NewsNewsTechnology

കിടിലൻ സവിശേഷതകളുമായി വിവോ വി27ഇ എത്തി

64 മെഗാപിക്സൽ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിരിക്കുന്നത്

സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന വിവോ വി27 സീരീസിലെ 3 സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വിവോ വി27, വിവോ വി27ഇ, വിവോ വി27 പ്രോ എന്നിവയാണ് പുറത്തിറക്കിയത്. പ്രീമിയം ഡിസൈനിൽ പുറത്തിറക്കിയ വിവോ വി27ഇ സ്മാർട്ട്ഫോണുകളാണ് ഇപ്പോൾ വിപണി കീഴടക്കുന്നത്. മാർച്ച് 1 മുതൽ വിവോ വി27- ന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് പരിചയപ്പെടാം.

6.5 ഇഞ്ച് അമോലെഡ് ക്യുഎച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 750ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

Also Read: ‘മുഖ്യമന്ത്രി ആ പറഞ്ഞത് ശരിയായില്ല’: പൊട്ടിത്തെറിച്ച് ലഹരി മാഫിയ ക്യാരിയറാക്കിയ പെൺകുട്ടിയുടെ അമ്മ

64 മെഗാപിക്സൽ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിരിക്കുന്നത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 66 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 4,600 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വിവോ വി27ഇ- യുടെ ഇന്ത്യൻ വിപണി വില 23,990 രൂപയായാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button