KeralaLatest NewsNews

ഏഷ്യാനെറ്റിലെ തന്നെ ഒരു ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയാണ് വ്യാജ അഭിമുഖത്തിനായി തെരഞ്ഞെടുത്തത്:എ.എ റഹിം എംപി

ഏഷ്യാനെറ്റിലെ തന്നെ ഒരു ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയാണ് വ്യാജ അഭിമുഖത്തിനായി തെരഞ്ഞെടുത്തത്, സത്യം ജനങ്ങള്‍ അറിയണം, അതിനാണ് സിപിഎം ഇടപെട്ടത് എ.എ റഹിം എംപി

 

തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ കോഴിക്കോട് ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തിയതിന് എതിരെ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിരുന്നു. ഈ കുറിപ്പിന് എതിരെ എ.എ റഹിം എം.പി രംഗത്ത് വന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഏഷ്യാനെറ്റിന്റെ വാര്‍ത്താ കുറിപ്പിന് എതിരെ എം.പി രംഗത്ത് എത്തിയിരിക്കുന്നത്.

Read Also: ആറ്റുകാൽ പൊങ്കാല: മുൻകരുതൽ നിർദ്ദേശങ്ങളുമായി വൈദ്യുത ബോർഡ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ഇന്നലെ രാത്രിയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഔദ്യോഗിക വിശദീകരണ കുറിപ്പ് ശ്രദ്ധയില്‍പെട്ടത്. ലഹരിമാഫിയയ്ക്ക് എതിരായ ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയ്ക്ക് എതിരായാണ് അന്വേഷണം’എന്നാണ് പുറത്തിറക്കിയ ന്യായീകരണ കുറിപ്പില്‍ പറയുന്നത്.
അങ്ങനെയാണോ യാഥാര്‍ത്ഥ്യം? കോഴിക്കോട് വെള്ളയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ വ്യക്തമായി പറയുന്നുണ്ട്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ചു വ്യാജ വാര്‍ത്ത നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിനാണ് കേസെന്ന്. ഏഷ്യാനെറ്റിലെ തന്നെ ഒരു ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയാണ് ഇതിനായി ഉപയോഗിച്ചെന്നാണ് പരാതി .ആ ജീവനക്കാരിയും ഈ കേസിലെ പ്രതിയാണ്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉണ്ട്.
ന്യായീകരണ കുറിപ്പില്‍ മാത്രമല്ല,അവരുടെ ചാനല്‍ വഴിയും പറയാന്‍ ശ്രമിക്കുന്നത് ഒരൊറ്റ കള്ളമാണ്’.

‘ലഹരി മാഫിയയെ തൊട്ടപ്പോള്‍ സര്‍ക്കാരിന് പൊള്ളുന്നു എന്നാണ്. ലഹരി മാഫിയയ്ക്കെതിരായ വാര്‍ത്ത ഏഷ്യനെറ്റ് മാത്രമല്ല നല്‍കാറുള്ളത്. മയക്കുമരുന്നിനെതിരായ നിരവധി അന്വേഷണാത്മക സ്റ്റോറികള്‍ മറ്റെല്ലാ മാധ്യമങ്ങളും നല്‍കിവരുന്നുണ്ട്.അവരൊന്നും പോക്‌സോ കേസില്‍ പ്രതിയായില്ലല്ലോ? ഏഷ്യാനെറ്റ് തന്നെ ഇതിനു മുന്‍പും എത്രയോ വാര്‍ത്തകള്‍ മയക്ക് മരുന്നിനെതിരെ നല്‍കിയിട്ടുണ്ട് അപ്പോഴൊക്കെയും ഏഷ്യാനെറ്റിലെ ആരും പ്രതിയായിട്ടില്ല.
ഇതെന്താണ് നടന്നതെന്ന് കേരളത്തിന് പകല്‍ പോലെ വ്യക്തമാണ്’.

‘കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം ഒരു വ്യാജ വാര്‍ത്ത ഉണ്ടാക്കുന്നു.അവര്‍ തന്നെ സംപ്രേക്ഷണം ചെയ്ത ഒരു പഴയ വാര്‍ത്തയുടെ ശബ്ദം ഉപയോഗിച്ചു ഒരു പെണ്‍ കുഞ്ഞിനെ ഉപയോഗിച്ചു വ്യാജ വര്‍ത്തയുണ്ടാക്കി റേറ്റിങ് കൂട്ടാന്‍ ശ്രമിക്കുന്നു.
അതിനാണ് കേസ്. മാതൃകയാകേണ്ട ഒരു മാധ്യമ സ്ഥാപനം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കുറ്റകൃത്യത്തിനാണ് പോക്‌സോ കേസില്‍ ആ കുറ്റം ചെയ്തവര്‍ പ്രതികളായത്.
ചെയ്ത തെറ്റ് ഏറ്റുപറഞ്ഞു മാപ്പ് പറയാനുള്ള സാമാന്യ മര്യാദ കാണിക്കുന്നതിന് പകരം ഒരു കുറ്റകൃത്യത്തെ മറയ്ക്കാന്‍ വീണ്ടും വീണ്ടും കള്ളവാര്‍ത്തകള്‍ ഉണ്ടാക്കുന്ന ക്രിമിനല്‍ ബുദ്ധിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്’.

‘ഈ ക്രിമിനല്‍ മാനസിക വൈകൃതം മലയാളി അംഗീകരിക്കും എന്നാണോ ഏഷ്യാനെറ്റ് കരുതുന്നത് ?മലയാളികള്‍ ആകെ ഏഷ്യാനെറ്റ് ന്യൂസിലെ ഒരു വിഭാഗത്തെ ബാധിച്ച ഈ ക്രിമിനല്‍ മാനസിക അവസ്ഥയുള്ളവരാണെന്ന് കരുതണ്ട. ഒരു പെണ്‍കുഞ്ഞിനെ ഇരുത്തി വ്യാജമായി നിര്‍മ്മിച്ച വാര്‍ത്തയ്ക്ക് മാപ്പ് പറയാനുള്ള മര്യാദയാണ് ഏഷ്യാനെറ്റ് ന്യൂസ് ആദ്യം കാണിക്കേണ്ടത്’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button