തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വിപണിയിൽ കനത്ത ചാഞ്ചാട്ടം ഉണ്ടായെങ്കിലും ആഭ്യന്തര സൂചികകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബിഎസ്ഇ സെൻസെക്സ് 355.06 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 57,989.90- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 114.40 പോയിന്റ് നേട്ടത്തിൽ 17,100- ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എച്ച്സിഎൽ ടെക്നോളജീസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, യുപിഎൽ, അൾട്രാടെക് സിമന്റ്, നെസ്‌ലെ ഇന്ത്യ, കൊട്ടക് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. അതേസമയം, ഐഷർ മോട്ടോഴ്സ്, എൻടിപിസി, മാരുതി സുസുക്കി, ഐടിസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ഇന്ന് ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3 ശതമാനവും, സ്മോൾക്യാപ് സൂചിക 0.7 ശതമാനവുമാണ് മുന്നേറിയത്.
Also Read: മുൻഗാമിയെക്കാൾ കൂടുതൽ സുരക്ഷിതം, ജിപിടി 4 അവതരിപ്പിച്ചു
Post Your Comments