Latest NewsNewsIndia

ഒമാനിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത! കുറഞ്ഞ നിരക്കിൽ കേരളത്തിലേക്ക് സർവീസ് നടത്താൻ ഒരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്

ഏപ്രിൽ പകുതി വരെ ഒമാനിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര നിരക്ക് 33.200 റിയാൽ ആണ്

ഒമാനിലെ പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. കുറഞ്ഞ നിരക്കിൽ ഒമാനിൽ നിന്നും പ്രവാസികൾക്ക് കേരള സെക്ടറിലേക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് എയർ ഇന്ത്യ എക്സ്പ്രസ് ഒരുക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ 11 വരെ കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഏറ്റവും കുറഞ്ഞ യാത്രാ നിരക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. തിരുവനന്തപുരത്തേക്കാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുക. കേരള സെക്ടറിൽ നിന്ന് ഒമാനിലേക്ക് തിരിച്ചു യാത്ര ചെയ്യുന്നവരിൽ നിന്നും മിതമായ നിരക്കാണ് ഈടാക്കുക.

ഏപ്രിൽ പകുതി വരെ ഒമാനിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര നിരക്ക് 33.200 റിയാൽ ആണ്. ഈ നിരക്കിൽ യാത്രക്കാർക്ക് 32 കിലോ ലഗേജ് മാത്രമാണ് കൊണ്ടുപോകാൻ കഴിയുകയുള്ളൂ. 30 കിലോ ലഗേജ് കൊണ്ടുപോകാൻ 38.200 റിയാലാണ് ഈടാക്കുക. ഇതിന് പുറമേ, മൂന്ന് റിയാൽ സർവീസ് ചാർജായി നൽകേണ്ടിവരും. അതേസമയം, മസ്കറ്റിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്ക് യാത്രയ്ക്ക് 39.200 റിയാൽ ആണ്. ഏപ്രിൽ 11 വരെയാണ് ഈ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുക. ഏപ്രിൽ 12ന് ശേഷം നിരക്ക് വർദ്ധിക്കാൻ സാധ്യതയുണ്ട്.

Also Read: പനിക്കൂർക്കയുടെ ഈ ​ഗുണങ്ങൾ അറിയാമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button