Latest NewsKeralaNews

അവണൂരിലെ ശശീന്ദ്രന്റെ മരണത്തിൽ വഴിത്തിരിവ്: കടലക്കറിയിൽ വിഷം കലർത്തിയത് സ്വന്തം മകൻ

തൃശൂർ: അവണൂരിലെ ശശീന്ദ്രന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്. ശശീന്ദ്രന്റെ മരണം ഭക്ഷ്യവിഷബാധയല്ലെന്നും കൊലപാതകമാണെന്നും തെളിഞ്ഞിരിക്കുകയാണ്. സ്വന്തം മകൻ തന്നെയാണ് ശശീന്ദ്രന്റെ കൊലപാതകി. ശശീന്ദ്രനെ കൊലപ്പെടുത്താനായി മകൻ കടലക്കറിയിൽ വിഷം കലർത്തിയതെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആയുർവേദ ഡോക്ടറായ മയൂര നാഥനെ അറസ്റ്റ് ചെയ്തു.

Read Also: ‘കേരളത്തിൽ ഭൂരിഭാഗം ക്ഷേത്രങ്ങളും സ്ഥാപിച്ചത് നായന്മാരാണ്’: ജി സുകുമാരൻ നായരെ പിന്തുണച്ച് ഗണേശ് കുമാർ എംഎൽഎ

ഓൺലൈനിൽ വിഷ വസ്തുക്കൾ വരുത്തി സ്വയം വിഷം നിർമ്മിക്കുകയായിരുന്നു 25 വയസുകാരനായ മകൻ. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് കൊലപാതകത്തിന് കാരണം. കഴിഞ്ഞ ദിവസമാണ് ശശീന്ദ്രൻ മരിച്ചത്. ശശീന്ദ്രന്റെ അമ്മയും ഭാര്യയും രണ്ടു വീട്ടുപണിക്കാരും കടലക്കറി കഴിച്ചിരുന്നു.

Read Also: പുതിയ സാമ്പത്തിക വർഷത്തിലെ വ്യാപാരം ആഘോഷമാക്കി ഓഹരി വിപണി, ആഭ്യന്തര സൂചികകൾ വൻ നേട്ടത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button