Latest NewsNewsIndia

കരിമ്പ് കർഷകർക്ക് ഉടൻ കുടിശ്ശിക പണം നൽകും, പുതിയ പ്രഖ്യാപനവുമായി യുപി സർക്കാർ

സംസ്ഥാനത്തെ 105 പഞ്ചസാര മില്ലുകളിലെ കരിമ്പ് കർഷകർക്ക് 10 ദിവസത്തിനുള്ളിൽ കുടിശ്ശിക വിതരണം ചെയ്യാനാണ് തീരുമാനം

ഉത്തർപ്രദേശിലെ കരിമ്പ് കർഷകർക്ക് നൽകാനുള്ള കുടിശ്ശിക പണം ഉടൻ വിതരണം ചെയ്യുമെന്ന് യുപി സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, പഞ്ചസാര മില്ലുകളിൽ നിന്ന് കരിമ്പ് കർഷകർക്ക് ലഭിക്കുന്ന ലാഭവിഹിത കുടിശ്ശികയാണ് യുപി സർക്കാർ വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന വികസന മന്ത്രി ലക്ഷ്മി നാരായൺ ചൗധരി അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ 105 പഞ്ചസാര മില്ലുകളിലെ കരിമ്പ് കർഷകർക്ക് 10 ദിവസത്തിനുള്ളിൽ കുടിശ്ശിക വിതരണം ചെയ്യാനാണ് തീരുമാനം. നിലവിൽ, ഉത്തർപ്രദേശിലെ 96 പഞ്ചസാര മില്ലുകളിലാണ് ഉയർന്ന ഉൽപ്പാദനം നടത്തുന്നത്. കരിമ്പ് ഉൽപ്പാദനം മുതൽ കരിമ്പ് പൊടിക്കുന്നത് വരെയുള്ള എല്ലാ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതിന് സംസ്ഥാനത്തെ പഞ്ചസാര മില്ലുകൾ സജ്ജമാണെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

Also Read: പുതിയ സാമ്പത്തിക വർഷത്തിലെ വ്യാപാരം ആഘോഷമാക്കി ഓഹരി വിപണി, ആഭ്യന്തര സൂചികകൾ വൻ നേട്ടത്തിൽ

മുൻ സർക്കാറുകളുടെ കാലത്ത് കരിമ്പ് കർഷകർക്ക് അർഹതപ്പെട്ട പണം ലഭിച്ചിരുന്നില്ലെന്ന് പ്രതിപക്ഷ പാർട്ടികളെ ആഞ്ഞടിച്ച് ചൗധരി വ്യക്തമാക്കി. നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ആറ് വർഷത്തിനുള്ളിൽ കരിമ്പ് കർഷകർക്ക് കരിമ്പ് ഉൽപ്പാദനത്തിനായി 2.04 കോടി രൂപയാണ് ചെലവഴിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button