Latest NewsNewsIndia

അയോദ്ധ്യ ദര്‍ശനത്തിനായി വ്യോമയാന സംവിധാനം ഒരുക്കി യോഗി സര്‍ക്കാര്‍

ന്യൂഡല്‍ഹി: അയോദ്ധ്യ ദര്‍ശനത്തിനായി വ്യോമയാന സംവിധാനം ഒരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാമനവമിയോടനുബന്ധിച്ചാണ് ഹെലികോപ്റ്റര്‍ പദ്ധതി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സരയു നദിയും ഭക്തര്‍ക്ക് വ്യോമയാന യാത്രയിലൂടെ കാണാന്‍ കഴിയും. ഉത്തര്‍പ്രദേശില്‍ തീര്‍ത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യംവെയ്ക്കുന്നത്.

Read Also: നാഥുലാ ചുരത്തിൽ മഞ്ഞുമല ഇടിഞ്ഞുവീണ് വൻ ദുരന്തം, 7 പേർ മരിച്ചു

ആദ്യഘട്ടത്തില്‍ 15 ദിവസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. സരയു നദിയും അയോദ്ധ്യനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഭക്തര്‍ക്ക് വിമാന യാത്രയിലൂടെ നയനാനുഭവമായി മാറും. ഒരാള്‍ക്ക് 3000 രൂപയാണ് യാത്രാ നിരക്ക്. അയോദ്ധ്യയിലെ സരയു ഗസ്റ്റ് ഹൗസില്‍ നിന്നാണ് വിമാനം പുറപ്പെടുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയോദ്ധ്യ നഗരം സന്ദര്‍ശിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണ്. നിലവില്‍ ഗോവര്‍ദ്ധനയിലും അയോദ്ധ്യയിലും ആണ് പദ്ധതി നടപ്പിലാക്കിയത്. പ്രയാഗ് രാജിലും വിമാന സര്‍വീസ് ഉടനെ ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button