KeralaLatest NewsNews

തീവണ്ടിയ്ക്ക് നേരെ വീണ്ടും ആക്രമണം: കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന് നേരെ കല്ലേറ്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും തീവണ്ടിയ്ക്ക് നേരെ ആക്രമണം. കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായി. കൊച്ചി ഇടപ്പള്ളി പാലം പിന്നിട്ട ശേഷമായിരുന്നു ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. ആർക്കും പരിക്കേറ്റതായി വിവരമില്ല.

Read Also: അരുണാചൽ പ്രദേശിലെ അതിർത്തി മേഖലകളിലെ വികസനം: അഭിനന്ദനവുമായി പ്രധാനമന്ത്രി

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആർപിഎഫും വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ഇടപ്പള്ളി പാലം പിന്നിട്ടതിന് പിന്നാലെ ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നു. കല്ല് ബോഗിക്കുള്ളിലേക്ക് വീഴുകയും ചെയ്തു. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

Read Also: ആ മുസല്‍മാന്‍ ഞങ്ങടെ അമ്പലം എന്ന് പറഞ്ഞപ്പോള്‍ മനസ്സിലെന്തൊക്കെയോ ഒരു കുളിര്‍മയുണ്ടായി: സലിംകുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button