KeralaLatest NewsNews

20 അടി താഴ്ചയിലേക്ക് വീണ കുഞ്ഞനുജനെ രക്ഷിക്കാൻ എട്ട് വയസുകാരി ചെയ്ത സാഹസികത ആരെയും അമ്പരപ്പിക്കുന്നത്

മാവേലിക്കര: കിണറ്റില്‍ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരിക്ക് ആരോഗ്യമന്ത്രിയുടെ സമ്മാനപ്പൊതി. എട്ട് വയസുകാരിയായ ദിയയെ തേടി മന്ത്രി വീണാ ജോര്‍ജിന്റെ മിഠായിപ്പൊതിയെത്തി. കിണറ്റില്‍ വീണ മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകന്‍ ഇവാനിനെ (അക്കു) യാണ് ദിയ സാഹസികമായി രക്ഷപ്പെടുത്തിയത്. ഈ വാർത്ത ശ്രദ്ധേയമായതോടെയാണ് മന്ത്രി ദിയയ്ക്ക് സമ്മാനപ്പൊതി അയയ്ക്കാൻ തീരുമാനിച്ചത്.

കുട്ടിക്ക് തന്റെ വകയൊരു മധുരം നല്‍കാന്‍ മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ എ ജിതേഷിനോട് മന്ത്രി പറയുകയായിരുന്നു. അദ്ദേഹം നേരിട്ട് കുട്ടിയുടെ വീട്ടിലെത്തിയാണ് മിഠായിപ്പൊതി കൈമാറിയത്. ഡോക്ടറുടെ ഫോണില്‍ മന്ത്രി വീണാ ജോര്‍ജ് വീഡിയോകോള്‍ ചെയ്ത് കുട്ടിയുമായി സംസാരിക്കുകയും ചെയ്തു. കുട്ടിക്ക് മന്ത്രി എല്ലാവിധ ആശംസകളും നേര്‍ന്നു.

ഇവാന്‍ 20 അടിയിലേറെ താഴ്ചയുള്ള കിണറ്റിലേക്കാണ് വീണത്. ശബ്ദം കേട്ട് ഓടിയെത്തിയ ദിയ നോക്കുമ്പോൾ കിണറ്റിൽ കൈകാലുകളിട്ടടിക്കുന്ന കുഞ്ഞനുജനെയാണ് കണ്ടത്. ഒട്ടും ആലോചിക്കാതെ ദിയ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി അനുജനെ ഉയര്‍ത്തിയ ശേഷം പൈപ്പില്‍ പിടിച്ച് തൂങ്ങിക്കിടന്നു. ഓടിയെത്തിയ പ്രദേശവാസികള്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി ഇരുവരെയും മുകളില്‍ എത്തിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button