AlappuzhaKeralaNattuvarthaLatest NewsNews

സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ പൊ​തു​വ​ഴി​യും പൊ​തു​കി​ണ​റും ന​ശി​പ്പി​ച്ച​താ​യി പ​രാ​തി

പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡിലാണ് സംഭവം

മ​ങ്കൊ​മ്പ്: സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ഇ​രു​ളി​ന്‍റെ മ​റ​വി​ൽ പൊ​തു​വ​ഴി​യും പൊ​തു​കി​ണ​റും ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡിലാണ് സംഭവം. മ​ങ്കൊ​മ്പ് മി​നി​സി​വി​ൽ സ്റ്റേ​ഷ​ൻ ഭാഗ​ത്തെ കി​ണ​റും വ​ഴി​യു​മാ​ണ് ന​ശി​പ്പി​ച്ച​ത്.

വി​കാ​സ് മാ​ർ​ഗ് റോ​ഡി​ൽ നി​ന്ന് മു​പ്പ​തി​ൽ മു​ട്ട് വ​രെ​യു​ള്ള പൊ​തു​വ​ഴി തു​ട​ങ്ങു​ന്ന സ്ഥ​ല​ത്തു​ള്ള പൊ​തു​കി​ണ​റി​ൽ നി​ന്നു​ള്ള വെ​ള്ള​മാ​ണ് പ്ര​ദേ​ശ​ത്തെ ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ ഉപയോ​ഗിക്കുന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഗാ​ർ​ഹി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക​ട​ക്കം ഈ ​വെ​ള്ള​മാ​ണ് ഇവർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Read Also : രാമന് ചികിത്സ നൽകിയത് മരണശേഷം, മൃതദേഹം മോർച്ചറിയിലെ വരാന്തയിൽ അനാഥമായി കിടത്തി; ആരോപണം നമ്പർ വൺ കേരളത്തിൽ

അതേസമയം, റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ ഒ​രു സ്ത്രീ​യും പു​രു​ഷ​നും ചേ​ർ​ന്ന് മ​ണ്ണു​വെ​ട്ടി മാ​റ്റു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാട്ടുകാർ പു​ളി​ങ്കു​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button