KeralaLatest NewsNews

മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധം ശക്തം

ഇടുക്കി: മുതലമടയില്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

പഞ്ചായത്തു പരിധിയില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുതലമട പഞ്ചായത്ത് അറിയിച്ചു.  ഇടുക്കി ചിന്നക്കനാലിലെ പ്രശ്നക്കാരനായ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നാട്ടുകാര്‍ നിവേദനം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button